തീവ്രഹിന്ദുത്വ നിലപാടുള്ള സാംഭാജി ഭിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂർത്തി; രൂക്ഷ വിമര്‍ശനം

Published : Nov 10, 2022, 02:15 AM IST
തീവ്രഹിന്ദുത്വ നിലപാടുള്ള സാംഭാജി ഭിഡെയുടെ കാല്‍ തൊട്ട് വന്ദിച്ച് സുധാമൂർത്തി; രൂക്ഷ വിമര്‍ശനം

Synopsis

എഴുത്തുകാരി, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യാമാതാവ് അങ്ങനെ പലതരത്തിൽ പ്രശസ്തയാണ് സുധാമൂർത്തിയാണ് വിവാദത്തില്‍ കുടുങ്ങിയത്. ഭീമാ കൊറേഗാവ് കേസിൽ  പ്രതി പട്ടികയിലുണ്ടായിരുന്നയാളാണ് സാംഭാജി ഭിഡെ.

തീവ്ര ഹിന്ദുത്വ നിലപാടുള്ള ശിവ പ്രതിഷ്ഠാൻ എന്ന സംഘടനയുടെ നേതാവായ സാംഭാജി ബിഡെയുടെ കാൽ തൊട്ട് വന്ദിച്ച എഴുത്തുകാരി സുധാമൂർത്തി വിവാദത്തിൽ. തിങ്കളാഴ്ച മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു പുസ്തക പ്രചാരണ പരിപാടിക്കെത്തിയപ്പോഴായിരുന്നു സംഭവം. വിവാദമായതോടെ സാംഭാജി ആരാണെന്ന് തനിക്ക് അറിവില്ലായിരുന്നെന്ന് എഴുത്തുകാരി വിശദീകരിച്ചു.

എഴുത്തുകാരി, ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ ഭാര്യ, ബ്രിട്ടിഷ് പ്രധാനമന്ത്രി ഋഷി സുനകിന്‍റെ ഭാര്യാമാതാവ് അങ്ങനെ പലതരത്തിൽ പ്രശസ്തയാണ് സുധാമൂർത്തിയാണ് വിവാദത്തില്‍ കുടുങ്ങിയത്. കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ അവർ നടത്തിയ കൂടിക്കാഴ്ചയാണ് വന്‍ വിവാദമായത്. ഭീമാ കൊറേഗാവ് കേസിൽ  പ്രതി പട്ടികയിലുണ്ടായിരുന്നയാളാണ് സാംഭാജി ഭിഡെ. 2018 ജനുവരി 1നുണ്ടായ ഭീമാ കൊറേഗാവ്  സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും പത്ത് പൊലീസുകാര്‍ അടക്കം നിരവധിപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 

മഹാരാഷ്ട്രയില്‍ നിരവധി അനുയായികളുള്ള  തീവ്ര ഹിന്ദുത്വ നിലപാടുകാരനാണ്  സാംഭാജി ഭിഡെ. തന്നോട് സംസാരിക്കാനെത്തിയ മാധ്യമപ്രവർത്തക പൊട്ട് തൊട്ടില്ലെന്ന് കാട്ടി സംസാരിക്കാതിരുന്നതാണ് ഒടുവിൽ അദ്ദേഹത്തെ കുപ്രസിദ്ധനാക്കിയത്. ആ സംഭവത്തിൽ വനിതാ കമ്മീഷൻ നോട്ടീസ് അയക്കുകയും ചെയ്തിരുന്നു. പുസ്തകത്തിന്‍റെ പ്രചാരണ പരിപാടിക്കെത്തിയ സുധാമൂർത്തി ഇങ്ങനെയൊരു വിവാദ പുരുഷനെ കണ്ട് കാൽ തൊട്ട് വന്ദിച്ചതിനെതിരെ വലിയ വിമർശനമാണ് ഉയരുന്നത്. 

എന്നാല്‍ തനിക്ക് ഭിഡെയെ അറിയില്ലായിരുന്നെന്നും പരിപാടി നടക്കുന്ന സ്ഥലത്തെത്തിയ അദ്ദേഹത്തിന്‍റെ അനുയായികൾ നിർബന്ധപൂർവം കൊണ്ട് പോയതാണെന്നുമാണ് കാല് തൊട്ട് വന്ദിക്കാനുണ്ടായ സാഹചര്യത്തേക്കുറിച്ച് സുധാ മൂർത്തി വിശദീകരിക്കുന്നത്. സംഭാജിയുടെ നാട്ടിലാണ് പരിപാടിയെന്നതിനാൽ പൊലീസും ഇക്കാര്യം ആവശ്യപ്പെട്ടെന്നാണ് പറയുന്നത്. പരിപാടിയിലേക്ക് ക്ഷണിക്കപ്പെട്ട വ്യക്തിയല്ലായിരുന്നു ഭിഡെയെന്നും പൊലീസിന്‍റെ നിര്‍ബന്ധത്തിലാണ് ഭിഡെയെ പരിപാടിയില്‍ എത്തിച്ചതെന്നുമാണ് പരിപാടിയുടെ സംഘാടകരായ മെഹ്ത പബ്ളിഷിംഗ് ഹൌസ് വ്യക്തമാക്കുന്നത്. 

പരിപാടിയിലേക്ക് ഭിഡെയുടെ അനുയായികള്‍ എത്തിയതിന് പിന്നാലെ പൊലീസ് സമ്മര്‍ദ്ദത്തിലായെന്നാണ് സൂചന. ഇക്കാര്യത്തിൽ കൂടുതൽ വിവാദത്തിനില്ലെന്നും അവർ വാർത്താ ഏജൻസിയോട് പ്രതികരിച്ചു. ഇംഗ്ലീഷ്, കന്നഡ സാഹിത്യകാരിയായ സുധാ മൂര്‍ത്തി ഇന്‍ഫോസിസ് ഫൌണ്ടേഷന്‍റെ ചെയര്‍ പേഴ്സണ്‍ സ്ഥാനത്ത് നിന്ന് 2021 ഡിസംബര്‍ 31നാണ് വിരമിച്ചത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പുതുച്ചേരിയിൽ ഡിഎംകെ-കോണ്‍ഗ്രസ് 'സൗഹൃദ മത്സരം'; 5 മണ്ഡലങ്ങളിൽ നേര്‍ക്കുനേര്‍, വിമര്‍ശനവുമായി ഇടതുപാര്‍ട്ടികള്‍
പശ്ചിമേഷ്യൻ സംഘർഷം: യോഗം വിളിച്ച് പ്രധാനമന്ത്രി; സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോൺഫറൻസിലൂടെ യോഗം ചേരും