ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾക്ക് എസ് സി പദവി നൽകുന്നതിനെ എതിർത്ത് കേന്ദ്രം, എതിർ സത്യവാങ്മൂലം നൽകി

Published : Nov 09, 2022, 11:32 PM ISTUpdated : Nov 09, 2022, 11:33 PM IST
ദളിത് ക്രൈസ്തവ, മുസ്ലിം വിഭാഗങ്ങൾക്ക് എസ് സി പദവി നൽകുന്നതിനെ എതിർത്ത് കേന്ദ്രം, എതിർ സത്യവാങ്മൂലം നൽകി

Synopsis

വിരമിച്ച സുപ്രീം കോടതി ചീഫ്  ജസ്റ്റിസ് കെജി ബാലകൃഷ്ണന്റെ അധ്യക്ഷതയിലുള്ള സമിതി വീണ്ടും ഈ വിഷയം പരിഗണിക്കുകയാണെന്നും കേന്ദ്രസർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. 

ദില്ലി : ദളിത്‌ വിഭാഗങ്ങളിൽ നിന്നും ക്രൈസ്തവ, മുസ്ലിം മതങ്ങളിലേക്ക് മാറിയവർക്കും എസ് സി പദവി നൽകണമെന്ന ആവശ്യത്തെ എതിർത്ത് കേന്ദ്രസർക്കാർ. സാമൂഹ്യ നീതി മന്ത്രാലയം സുപ്രീംകോടതിയിൽ ഫയൽ ചെയ്ത സത്യവാങ്മൂലത്തിലാണ് സർക്കാർ നിലപാട് അറിയിച്ചത്. സാമൂഹ്യമായ തൊട്ടുകൂടായ്മയും അവഗണയുമാണ് എസ് സി വിഭാഗങ്ങളെ നിശ്ചയിക്കുന്നതിനുള്ള അടിസ്ഥാനമെന്ന് സർക്കാർ സത്യവാങ്മൂലത്തിൽ പറഞ്ഞു. ക്രൈസ്തവ, ഇസ്ലാം മതങ്ങളിലേക്ക് മാറിയവർ തൊട്ടുകൂടായ്മ നേരിടുന്നില്ല. ഈ സാഹചര്യത്തിൽ അവർക്കും എസ് സി പദവി നൽകണമെന്ന ആവശ്യം അംഗീകരിക്കാനാകില്ല. മതം മാറിയവർക്ക് എസ് സി പദവി നൽകണമെന്ന രംഗനാഥ മിശ്ര കമ്മിഷൻ റിപ്പോർട്ട്‌  കേന്ദ്രസർക്കാർ അംഗീകരിക്കില്ല. മതിയായ പഠനമോ സർവേയോ നടത്താതെയാണ് ഈ റിപ്പോർട്ട്‌ ഉണ്ടാക്കിയിട്ടുള്ളത്. വിഷയത്തെ കുറിച്ച് പഠിക്കാൻ മുൻ ചീഫ് ജസ്റ്റിസ്‌ കെ ജി ബാലകൃഷ്ണൻ ആധ്യക്ഷനായി  സർക്കാർ പുതിയ കമ്മിറ്റി ഉണ്ടാക്കിയിട്ടുണ്ടെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഇന്ത്യയുടെ ഇന്നത്തെ പ്രതിസന്ധി 2025 സെപ്റ്റംബറിൽ തന്നെ പ്രവചിച്ചു, ഇനിയെന്ത്; സോഷ്യൽ മീഡിയയിൽ വൈറലായി പോസ്റ്റ്
ചൈനയുടെ സഹായം തേടി ഇന്ത്യ; യുദ്ധം നീണ്ടുപോയാൽ പ്രതിസന്ധി 'പാടത്തിറങ്ങും', യൂറിയ കയറ്റുമതി നിയന്ത്രണം ലഘൂകരിക്കണം