സെൻട്രൽ വിസ്ത പദ്ധതിയുമായി കേന്ദ്ര സ‍ർക്കാരിന് മുന്നോട്ട് പോകാം; സുപ്രീം കോടതിയുടെ പച്ചക്കൊടി

By Web TeamFirst Published Jan 5, 2021, 11:24 AM IST
Highlights

പദ്ധതി നിയമപരമായി നിലനിൽക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെൻട്രൽ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചു. എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സ‌ഞ്ജീവ് ഖന്ന എന്നിവരുടങ്ങുന്ന ബെഞ്ചിൻ്റേതാണ് വിധി. ജസ്റ്റിസ് സ‌ഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തി.


ദില്ലി: പുതിയ പാര്‍ലമെന്റ് മന്ദിരം ഉള്‍പ്പെടെയുള്ള സെന്‍ട്രല്‍ വിസ്താ പദ്ധതിയുടെ നിർമ്മാണവുമായി കേന്ദ്ര സർക്കാരിന് മുന്നോട്ട് പോകാമെന്ന് സുപ്രീം കോടതി. പദ്ധതി റദ്ദാക്കണം എന്നും, പാരിസ്ഥിതിക അനുമതി നേടിയ നടപടി ക്രമങ്ങളും അടക്കം ചോദ്യം ചെയ്തുള്ള ഹര്‍ജികൾ സുപ്രീം കോടതി തള്ളി. 

പദ്ധതി നിയമപരമായി നിലനിൽക്കുന്നതാണെന്നും ആവശ്യമായ അനുമതികളെല്ലാം സെൻട്രൽ വിസ്ത പദ്ധതിക്കുണ്ടെന്നും കോടതി വിധിച്ചു. എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സ‌ഞ്ജീവ് ഖന്ന എന്നിവരുടങ്ങുന്ന ബെഞ്ചിൻ്റേതാണ് വിധി. ജസ്റ്റിസ് സ‌ഞ്ജീവ് ഖന്ന വിയോജിപ്പ് രേഖപ്പെടുത്തിയപ്പോൾ മറ്റ് രണ്ട് പേരും പദ്ധതിക്ക് അനുകൂലമായി വിധി പറയുകയായിരുന്നു. നിർമ്മാണ മേഖലയിൽ പുക ടവറുകൾ സ്ഥാപിക്കണമെന്നും വിധിയിൽ പറയുന്നുണ്ട്. 

ഡിസംബര്‍ പത്തിന് പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാന്‍ സുപ്രിം കോടതി അനുമതി നല്‍കിയിരുന്നെങ്കിലും തുടര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിച്ചിരുന്നില്ല. ഇനി കേന്ദ്ര സർക്കാരിന് നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാം. 

click me!