Latest Videos

കൊവിഷീൽഡുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീം കോടതിയിൽ; ഉടൻ പരിഗണിക്കുമെന്ന് കോടതി

By Web TeamFirst Published May 6, 2024, 5:17 PM IST
Highlights

കൊവിഡ് 19നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ 'ആസ്ട്രാസെനേക്ക' തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു.

ദില്ലി: കൊവിഡ് 19 വാക്സിൻ കൊവിഷീൽഡുമായി ബന്ധപ്പെട്ടുള്ള ഹർജികൾ സുപ്രീം കോടതിയിൽ പരാമർശിച്ചു. ഹര്‍ജികള്‍ ഉടൻ പരിഗണിക്കാമെന്നാണ് കോടതി അറിയിക്കുന്നത്. തീയതി പിന്നീട് അറിയിക്കുമെന്നും കോടതി. പാർശ്വഫലങ്ങൾ പഠിക്കണമെന്നതാണ് ഹര്‍ജികളിലെ പ്രധാന ആവശ്യം. 

കൊവിഡ് 19നെതിരായി നല്‍കി വന്നിരുന്ന കൊവിഷീല്‍ഡ് വാക്സിന് ഗുരുതരമായ പാര്‍ശ്വഫലങ്ങളുള്ളതായി വാക്സിന്‍റെ നിര്‍മ്മാതാക്കളായ 'ആസ്ട്രാസെനേക്ക' തന്നെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് തുറന്ന് സമ്മതിച്ചിരുന്നു. വാക്സിനെടുത്ത അപൂര്‍വം ചിലരില്‍ രക്തം കട്ട പിടിക്കുകയും പ്ലേറ്റ്‍ലെറ്റ് കൗണ്ട് കുറയുകയും ചെയ്യുന്ന അവസ്ഥ (ത്രോമ്പോസിസ് വിത്ത് ത്രോമ്പോസൈറ്റോപീനിയ) സംഭവിക്കുമെന്നതാണ് കമ്പനി സമ്മതിച്ചത്. യുകെ ഹൈക്കോടതിയില്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്. ബ്രിട്ടീഷ് സ്വദേശി നല്‍കിയ കേസിലാണ് കമ്പനിയുടെ സത്യവാങ്മൂലം. 

ഈ വാര്‍ത്ത വലിയ രീതിയിലാണ് വിവാദങ്ങള്‍ സൃഷ്ടിച്ചത്. കൊവിഷീല്‍ഡ് വാക്സിൻ സ്വീകരിച്ച വലിയൊരു വിഭാഗം പേരും ആശങ്കയിലാകുന്ന അവസ്ഥയാണ് ഇതോടെയുണ്ടായത്. ഈ വിഷയത്തിലാണ് സുപ്രീംകോടതിയില്‍ ഹര്‍ജികളെത്തിയിരിക്കുന്നത്. 

Also Read:- പ്രജ്വലിന്‍റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ ഡൗൺലോഡ് ചെയ്യുകയോ ചെയ്താൽ കേസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം:-

youtubevideo

click me!