ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി, സമരത്തിന് നേതാക്കളുടെ പിന്തുണ

Published : Apr 25, 2023, 02:59 PM ISTUpdated : Apr 25, 2023, 06:48 PM IST
ബ്രിജ്ഭൂഷനെതിരായ ഗുസ്തി താരങ്ങളുടെ ആരോപണം ഗൗരവതരമെന്ന് സുപ്രീംകോടതി, സമരത്തിന് നേതാക്കളുടെ പിന്തുണ

Synopsis

പരാതിയിൽ ദില്ലി പൊലീസിനും, സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്ട്രീയ നേതാക്കൾ ജന്തർമന്തറിൽ എത്തി. 

ദില്ലി : ഗുസ്തി ഫെഡറേഷൻ അധ്യക്ഷനും ബിജെപി എം പിയുമായ ബ്രിജ് ഭൂഷനെതിരെ ഗുസ്തി താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന്  സുപ്രീംകോടതി. പരാതിയിൽ ദില്ലി പൊലീസിനും, സർക്കാരിനും കോടതി നോട്ടീസ് അയച്ചു. മൂന്നാം ദിവസവും തുടരുന്ന ഗുസ്തി താരങ്ങളുടെ രാപ്പകൽ സമരത്തിന് പിന്തുണ അറിയിച്ച് കൂടുതൽ രാഷ്ട്രീയ നേതാക്കൾ ജന്തർമന്തറിൽ എത്തി. 

പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 7 പേർ  ബ്രിജ് ദൂഷനെതിരെ പൊലീസിൽ പരാതി നൽകിയിട്ട് നാല് ദിവസം കഴിഞ്ഞു. ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയ്യാറായിട്ടില്ല. ഇതിനിടയാണ് സുപ്രീംകോടതിയുടെ ഇടപെപെടൽ. താരങ്ങൾ ഉയർത്തിയ ആരോപണങ്ങൾ ഗുരുതരമെന്ന് വ്യക്തമാക്കിയ സുപ്രീം കോടതി ദില്ലി ഭരണകൂടത്തിന് നോട്ടീസ് അയച്ചു. വെള്ളിയാഴ്ച്ചയ്ക്കം മറുപടി നൽകണമെന്ന് കോടതി നിർദേശിച്ചു. പരാതിക്കാരുടെ സ്വകാര്യത ഉറപ്പാക്കണം എന്ന താരങ്ങളുടെ ആവശ്യം കണക്കിൽ എടുത്ത്പരാതി ഹർജിക്കൊപ്പം മുദ്ര വെച്ച കവറിൽ സമർപ്പിക്കാനും കോടതി നിർദ്ദേശം നൽകി. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും. 

ബ്രിജ്ഭൂഷൻ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി നൽകിയത് പ്രായപൂർത്തിയാകാത്ത കുട്ടിയടക്കം, അറസ്റ്റില്ല, പ്രതിഷേധം

താരങ്ങൾ നൽകിയ പരാതിയിൽ നടപടി ആവശ്യപ്പെട്ട് ദേശീയ മഹിളാ ഫെഡറേഷൻ കമ്മീഷണർ ഓഫീസിലേക്ക് മാർച്ച് നടത്തി. ദില്ലി പോലീസ് കമ്മീഷണറെ കാണാൻ ശ്രമിച്ച പ്രവർത്തകരെ  പോലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. നീതി ലഭിക്കുന്നതുവരെ താരങ്ങൾക്കൊപ്പം  നിൽക്കുമെന്നും ആനി രാജ പ്രതികരിച്ചു.  സിപിഎം നേതാവ് ബ്യന്ദ കാരാട്ട് ജന്തർ മന്തറിലെ സമരപന്തലിലെത്തി താരങ്ങളുമായി സംസാരിച്ചു. ഹരിയാന മുൻമുഖ്യമന്ത്രി ഭുപീന്ദ്ര ഹൂഡ, മുൻ ജമ്മു കാശ്മീർ ഗവർണർ സത്യപാൽ മാലിക് തുടങ്ങിയ നിരവധി നേതാക്കൾ ഗുസ്തി താരങ്ങളെ നേരിട്ടെത്തി പിന്തുണയ്ക്കുമെന്ന് അറിയിച്ചിട്ടുണ്ട്.  

പൊതുവേദിയില്‍ വെച്ച് ഗുസ്തി താരത്തിന്‍റെ മുഖത്തടിച്ച് ബ്രിജ് ഭൂഷൺ സിംഗ്; വീഡിയോ

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൊലീസ് റിക്രൂട്ട്‌മെന്റിൽ 5 കിലോമീറ്റര്‍ ഓടിയതിന് പിന്നാലെ 25കാരൻ കുഴഞ്ഞുവീണു, പൊലീസുകാരനായ പിതാവിന്റെ മുന്നിൽ ദാരുണാന്ത്യം
പൂക്കൾ വിൽക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോയി 10 വയസ്സുകാരിയോട് ക്രൂരത; ഇ റിക്ഷ ഡ്രൈവർ പിടിയിൽ