'ബിജെപി ജയിച്ചാൽ ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രി'; ലിംഗായത്ത് വോട്ട് ചോരാതിരിക്കാൻ നീക്കവുമായി അമിത് ഷാ

Published : Apr 25, 2023, 01:15 PM ISTUpdated : Apr 25, 2023, 01:46 PM IST
'ബിജെപി ജയിച്ചാൽ ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രി'; ലിംഗായത്ത് വോട്ട് ചോരാതിരിക്കാൻ നീക്കവുമായി അമിത് ഷാ

Synopsis

ബൊമ്മൈ, യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അമിത് ഷാ.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി

ബംഗളൂരു: ബിജെപി ജയിച്ചാൽ ബസവരാജ് ബൊമ്മൈ തന്നെ കര്‍ണാടക മുഖ്യമന്ത്രിയാകും. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മുഖ്യമന്ത്രിയാക്കാമെന്ന് ഉറപ്പ് നൽകാൻ ബിജെപി ഒരുങ്ങുകയാണ്. ബിജെപി വിജയിച്ചാൽ ബസവരാജ് ബൊമ്മൈ മുഖ്യമന്ത്രിയായി തുടരും. ലിംഗായത്ത് വോട്ട് ചോരാതിരിക്കാനുള്ള നീക്കവുമായി അമിത് ഷാ രംഗത്തുണ്ട്. ബൊമ്മൈ, യെദിയൂരപ്പ അടക്കമുള്ള മുതിർന്ന നേതാക്കളുമായി അമിത് ഷാ ചർച്ച നടത്തി.ലിംഗായത്ത് വിഭാഗത്തെ കൂടെ നിർത്താനുള്ള വഴികൾ ചർച്ചയായി. ലക്ഷ്മൺ സാവഡി, ജഗദീഷ് ഷെട്ടർ എന്നിവരെ തോൽപിക്കാനുള്ള തന്ത്രങ്ങൾ ആവിഷ്കരിക്കാൻ നിർദേശം നല്‍കി. ലിംഗായത്ത് വോട്ടുകൾ ചോരരുതെന്ന് കർശനനിർദേശവും നല്‍കിയിട്ടുണ്ട്. 

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്