
ദില്ലി: പുരി ജഗന്നാഥക്ഷേത്ര രഥയാത്ര നാളെ തന്നെ നടക്കും. രഥയാത്ര നടത്താൻ സുപ്രീംകോടതിയുടെ അനുമതി ലഭിച്ചു. പൊതുജന പങ്കാളിത്തം അനുവദിക്കാതെ രഥയാത്ര നടത്തണമെന്നാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. രഥയാത്ര വിലക്കിയ ഉത്തരവിൽ സുപ്രീംകോടതി ഭേദഗതി വരുത്തുകയായിരുന്നു.
സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച് രഥയാത്ര നടത്തണം. ഒപ്പം സുരക്ഷയുടെ പൂർണ ഉത്തരവാദിത്വം സംസ്ഥാന സർക്കാരിനായിരിക്കുമെന്നും സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് രഥയാത്രയ്ക്ക് അനുമതി നൽകിയത്. കേന്ദ്ര സർക്കാരും ഒഡീഷ സർക്കാരും രഥയാത്ര അനുവദിക്കണമെന്ന നിലപാടെടുത്തു.
നൂറ്റാണ്ടുകളായി തുടരുന്ന ആചാരം ഭംഗം കൂടാതെ നടത്തണം. നിരവധിപേരുടെ വിശ്വാസവുമായി ബന്ധപ്പെട്ട വിഷയമാണ്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് രഥയാത്ര നടത്താനുള്ള സൗകര്യമൊരുക്കാമെന്നും കേന്ദ്രം നിലപാടെടുത്തു. സംസ്ഥാന സര്‍ക്കാരും കേന്ദ്ര നിലപാടിനെ പിന്തുണച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ അടുത്ത 23ന് നടക്കുന്ന രഥയാത്ര നടത്താനാവില്ലെന്ന ചീഫ് ജസ്റ്റിസിന്‍റെ ഉത്തരവ് ഭേദഗതി ചെയ്യണമെന്നായിരുന്നു ഹര്‍ജി.
സംസ്ഥാനത്ത് കാലവര്‍ഷം മൂന്നാഴ്ച പിന്നിടുന്നു; 10 ശതമാനം മഴ കുറവ്, മലയോര ജില്ലകളില്‍ മഴ കുറഞ്ഞു
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam