'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി

Published : Nov 28, 2022, 03:43 PM ISTUpdated : Dec 01, 2022, 09:45 PM IST
'കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ല', കടുപ്പിച്ച് സുപ്രീം കോടതി, കൊവിഷീൽഡിന്‍റെ ആവശ്യം തള്ളി

Synopsis

കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്

ദില്ലി: കൊവിഷീൽഡ് വാക്സീന് എതിരെ വിവിധ ഹൈക്കോടതിയിൽ നിലനിൽക്കുന്ന ഹർജികൾ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന ആവശ്യം തള്ളി. കമ്പനിയുടെ സൗകര്യത്തിന് കേസ് മാറ്റാനാകില്ലെന്ന് വ്യക്തമാക്കികൊണ്ടാണ് ഹർജി സുപ്രിം കോടതി തള്ളിയത്. ഇരകളായവരെയും കണക്കിലെടുക്കണമെന്ന് കോടതി ചൂണ്ടികാട്ടി. കുത്തിവെപ്പിന് പിന്നാലെ മലയാളി പെൺകുട്ടി മരിച്ചതിൽ നഷ്ട പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിലക്കം ഹർജി നിലനിൽക്കുന്നുണ്ട്. ഈ ഹർജിയടക്കം സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് സീറം ഇൻസ്റ്റിറ്റ്യൂട്ട് ഹർജിയിലൂടെ ആവശ്യപ്പെട്ടത്. ഹർജി തള്ളിയതോടെ ഇരകളായവർക്ക് അതാത് ഹൈക്കോടതികളിൽ കേസുമായി മുന്നോട്ടു പോകാനാകും.

കൊവിഡ് പ്രക്ഷോഭം ആളി പടര്‍ന്ന് ചൈന; അടിച്ചമര്‍ത്താന്‍ നടപടി തുടങ്ങി ചൈനീസ് സര്‍ക്കാര്‍

അതേസമയം സുപ്രീം കോടതിയിൽ നിന്ന് ഇന്ന് പുറത്തുവരുന്ന മറ്റൊരു വാർത്ത നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടുള്ളതാണ്. നിർബന്ധിത മതപരിവർത്തനം ഭരണഘടനാ വിരുദ്ധമെന്ന് കേന്ദ്ര സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഭീഷണിപ്പെടുത്തിയും മറ്റു മാർ​ഗങ്ങളിലൂടെയും രാജ്യത്ത് മതപരിവർത്തനം നടക്കുന്നുണ്ടെന്നും ഇതു തടയാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്രം വ്യക്തമാക്കി. മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിഷയത്തിൽ ഒന്‍പത് സംസ്ഥാനങ്ങള്‍ പ്രത്യേക നിയമനിര്‍മാണങ്ങള്‍ തന്നെ നടത്തിയെന്നും കേന്ദ്രം സുപ്രീം കോടതിയെ അറിയിച്ചിട്ടുണ്ട്. സ്ത്രീകളുൾപ്പെടെയുള്ള സമൂഹത്തിലെ ദുർബല വിഭാഗങ്ങളുടെയും സാമ്പത്തികമായും സാമൂഹികമായും പിന്നോക്കം നിൽക്കുന്നവരുടെയും അവകാശങ്ങൾ സംരക്ഷിക്കേണ്ടതിനാലാണ് നിയമ വിരുദ്ധമായ മതപരിവർത്തനം തടയുന്നതിനുള്ള നിയമങ്ങളെ പിന്തുണച്ചതെന്നും കേന്ദ്രം അറിയിച്ചു. വിവിധ മാർഗങ്ങളിലൂടെ മതപരിവർത്തനം നടത്തുന്നതിനെതിരെ അഭിഭാഷകൻ അശ്വിനി കുമാർ ഉപാധ്യായ സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് ആഭ്യന്തര മന്ത്രാലയം രേഖാമൂലം മറുപടി നൽകിയത്. ഒഡീഷ, മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, കർണാടക, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളാണ് നിർബന്ധിത മതപരിവർത്തനം തടയാൻ നിയമം പാസാക്കിയിട്ടുള്ളതെന്നും കേന്ദ്രം സുപ്രീം കോടതിയിൽ വ്യക്തമാക്കി.

'മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം മതപരിവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യമല്ല'; കേന്ദ്രം സുപ്രീം കോടതിയിൽ

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഫോൺ ഉപയോ​ഗം വീടിനുള്ളിൽ മതി, ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് വിലക്കുമായി രാജസ്ഥാൻ
യുപി സർക്കാരിന്‍റെ നീക്കത്തിന് കോടതിയുടെ പ്രഹരം, അഖ്‍ലഖിനെ ആൾക്കൂട്ടം മർദ്ദിച്ചുക്കൊന്ന കേസിൽ പ്രതികൾക്കെതിരായ കുറ്റങ്ങൾ പിൻവലിക്കാനുള്ള അപേക്ഷ തള്ളി