രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ: കേസിൽ ക്രൈം നന്ദകുമാറിന്റെ മൂൻകൂർ ജാമ്യ ഹർജി തള്ളി സുപ്രീം കോടതി

Published : Sep 12, 2025, 03:35 PM IST
SUPREME COURT

Synopsis

സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസിൽ മൂൻകൂർ ജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.

ദില്ലി: സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്കെതിരെ അപകീർത്തികരമായ വീഡിയോ പുറത്തിറക്കിയെന്ന കേസിൽ ക്രൈം നന്ദകുമാറിന് തിരിച്ചടി. കേസിൽ മൂൻകൂർ ജാമ്യം തേടി നന്ദകുമാർ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി വി നാഗരത്ന, ജസ്റ്റിസ് ആർ മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് തീരുമാനം. കേസിൽ നന്ദകുമാറിനെ നേരത്തെ കോടതി അറസ്റ്റിൽ നിന്ന് ഇടക്കാല പരിരക്ഷ നൽകിയിരുന്നു. ഇത് കോടതി എടുത്തുകളഞ്ഞു. മാത്രമല്ല അന്വേഷണ ഊദ്യോഗസ്ഥനുമായുള്ള ഫോൺ സംഭാഷണം നന്ദകുമാർ സാമൂഹികമാധ്യമത്തിൽ പങ്കുവെച്ചതിനെയും കോടതി വിമർശിച്ചു.

കേസിൽ കഴിഞ്ഞതവണത്തെ വാദത്തിനിടെ യൂട്യൂബ് ചാനലുകളുടെ വീഡിയോ അടിസ്ഥാനമാക്കി ശിക്ഷിക്കാനും കുറ്റവിമുക്തരാക്കാനും കോടതികള്‍ക്ക് കഴിയില്ലെന്ന് സുപ്രീം കോടതി വിമർശിച്ചിരുന്നു. മൂൻകൂർ ജാമ്യം നൽകരുതെന്ന വാദമാണ് സംസ്ഥാനം ഉയർത്തിയത്. അധിക്ഷേപകരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോയിൽ വ്യക്തമായ പങ്കുണ്ട് നന്ദകുമാറിനെന്നും അശ്ലീലപരാമർശങ്ങൾ നിറഞ്ഞതാണ് വീഡിയോയെന്നും സംസ്ഥാനം വ്യക്തമാക്കി. കേസിൽ സംസ്ഥാനസർക്കാരിനായി മുതിർന്ന അഭിഭാഷകൻ രാഗേന്ത് ബസന്ത്, സ്റ്റാൻഡിംഗ് കൌൺസൽ ഹർഷദ് വി ഹമീദ് എന്നിവർ ഹാജരായി. കേസിലെ പരാതിക്കാരിക്ക് വേണ്ടി അഭിഭാഷകരായ കെ.ആർ. സുഭാഷ് ചന്ദ്രൻ, കൃഷ്ണ.എൽ.ആർ, അനിരുദ്ധ് കെപി എന്നിവർ ഹാജരായി,നന്ദകുമാറിനായി അഭിഭാഷക അശ്വതി എംകെയാണ് ഹാജരായത്.

 

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

`നിശബ്ദ കാഴ്ചക്കാരാകാം' ; ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നതിൽ സൈനികർക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളിൽ ഇളവ്
ഒളിഞ്ഞിരിക്കുന്നത് വമ്പൻ കെണികൾ, ഓൺലൈൻ ബെറ്റിങ്ങിൽ വൻതുകകൾ നഷ്ടപ്പെട്ടു, ദിവസങ്ങൾക്കിടയിൽ ജീവനൊടുക്കിയത് മൂന്ന് യുവാക്കൾ