ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്; പിടിച്ചെടുത്തത് 42 കാർബോർഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളും

Published : Sep 12, 2025, 03:16 PM IST
smuggling case

Synopsis

ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്

ദില്ലി: ഒട്ടകങ്ങളെ ഉപയോഗിച്ച് മദ്യം കടത്തിയ സംഘത്തെ പിടികൂടി പൊലീസ്. ഫരീദാബാദിൽ നിന്ന് ദില്ലിയിലേക്ക് മദ്യം കടത്തിയ സംഘത്തെയാണ് പൊലീസ് പിടികൂടിയത്. ഒട്ടകങ്ങളെ ഉപയോഗിച്ച് കാട്ടുവഴിയിലൂടെ മദ്യം കടത്താൻ ശ്രമിക്കുന്നതിനിടെയാണ് സംഘത്തെ പൊലീസ് പിടികൂടിയത്. ഇവരുടെ പക്കൽ നിന്ന് 42 കാർഡ്ബോർഡ് പെട്ടി മദ്യവും മൂന്ന് ഒട്ടകങ്ങളെയും പൊലീസ് പിടിച്ചെടുത്തു. ഹരിയാനയിൽ നിർമ്മിച്ച മദ്യമാണ് ദില്ലിയിലേക്ക് കടത്താൻ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു. കോടതിയിൽ ഹാജരാക്കിയ സംഘത്തെ റിമാൻ്റ് ചെയ്തു. സംഭവത്തിൽ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു.

 

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ വിമാന പ്രതിസന്ധി: ഇന്നലെ മാത്രം റദ്ദാക്കിയത് 1000 വിമാനങ്ങൾ, ഒറ്റ നോട്ടത്തിൽ വിവരങ്ങളറിയാം
വിവാഹ പ്രായം ആയില്ലെങ്കിലും ആണിനും പെണ്ണിനും ഒരുമിച്ച് ജീവിക്കാമെന്ന് കോടതി