സർക്കാരിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, പൊതുതാൽപ്പര്യ ഹര്‍ജി തള്ളി സുപ്രീംകോടതി

By Web TeamFirst Published Mar 3, 2021, 3:09 PM IST
Highlights

ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം. 

ദില്ലി: സര്‍ക്കാരിന്‍റെ തീരുമാനങ്ങളെ വിമര്‍ശിക്കുന്നതും വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കുന്നതും രാജ്യദ്രോഹമല്ലെന്ന് സുപ്രീംകോടതി. ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാല്പര്യ ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രീംകോടതി പരാമര്‍ശം. 

ജമ്മുകശ്മീരിന്‍റെ പ്രത്യേക ഭരണഘടന പദവി പുനഃസ്ഥാപിക്കാൻ ഫറൂഖ് അബ്ദുള്ള ചൈനയുടെ സഹായം തേടിയെന്നാണ് ഹര്‍ജിയിൽ ആരോപിക്കുന്നത്. ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ ഫറൂഖ് അബ്ദുള്ള നടത്തിയ പ്രസ്താവനകളും ഹര്‍ജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഹര്‍ജി തള്ളിയ കോടതി, ഇതുപോലൊരു ഹര്‍ജി നൽകിയതിന് 50,000 രൂപ  പിഴയും ചുമത്തി.

click me!