നിയമങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന്, ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യത്തിനോ കൊളളയടിക്കാനോ ഉള്ളതല്ല ;സുപ്രീം കോടതി

Published : Dec 20, 2024, 12:52 PM IST
നിയമങ്ങള്‍ സ്ത്രീകളുടെ ക്ഷേമത്തിന്, ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യത്തിനോ കൊളളയടിക്കാനോ ഉള്ളതല്ല ;സുപ്രീം കോടതി

Synopsis

സ്ത്രീകളുടെ കയ്യിലുള്ള ഈ നിയമ വ്യവസ്ഥകള്‍ അവരുടെ ക്ഷേമത്തിനു പ്രയോജനമാകാനുള്ളതാണെന്നും ഭര്‍ത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ ഉള്ള മാർഗമല്ലെന്ന് മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. 


ദില്ലി : സ്ത്രീകളുടെ ക്ഷേമത്തിനായി രൂപകൽപ്പന ചെയ്ത നിയമങ്ങൾ ഭർത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ കൊള്ളയടിക്കുന്നതിനോ ഉള്ള ഉപകരണങ്ങളല്ലെന്ന് സുപ്രീം കോടതി. ഒരു കുടുംബത്തിൻ്റെ അടിത്തറയും പവിത്രമായ കാര്യവുമാണ് ഹിന്ദു വിവാഹമെന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്‌നയും പങ്കജ് മിത്തലും നിരീക്ഷിച്ചു. ഇത് വാണിജ്യ സംരംഭമല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മിക്ക പരാതികളിലും ബലാത്സംഗം, ഭീഷണിപ്പെടുത്തൽ,ഗാര്‍ഹിക പീഡനം എന്നിവ ഉൾപ്പെടെയുള്ള ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകള്‍ ഒരുമിച്ച് ചേര്‍ത്ത് ഒരു "സംയോജിത പാക്കേജ്" ആയിട്ടാണ് ലഭിക്കാറുള്ളതെന്നും കോടതി പറഞ്ഞു. സ്ത്രീകളുടെ കയ്യിലുള്ള ഈ നിയമ വ്യവസ്ഥകള്‍ അവരുടെ ക്ഷേമത്തിനു പ്രയോജനമാകാനുള്ളതാണെന്നും ഭര്‍ത്താക്കന്മാരെ ശാസിക്കുന്നതിനോ ഭീഷണിപ്പെടുത്തുന്നതിനോ ആധിപത്യം സ്ഥാപിക്കുന്നതിനോ പണം തട്ടിയെടുക്കുന്നതിനോ ഉള്ള മാർഗമല്ലെന്ന് മനസിലാക്കണമെന്നും കോടതി നിരീക്ഷിച്ചു. 

“നിയമങ്ങളിലെ ക്രിമിനല്‍ വ്യവസ്ഥകൾ സ്ത്രീകളുടെ സംരക്ഷണത്തിനും ശാക്തീകരണത്തിനുമാണ്, എന്നാൽ ചില സ്ത്രീകൾ ഇത് നിയമം പോലും ഉദ്ദേശിക്കാത്ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നു,” ബെഞ്ച് പറഞ്ഞു. സുപ്രീംകോടതിയില്‍ വന്ന ഒരു കേസിനെ ആസ്പദമാക്കിയായിരുന്നു ബെഞ്ജിന്റെ നിരീക്ഷണങ്ങള്‍.

തൊണ്ടിമുതൽ കേസ്, ഒടുവിൽ വിചാരണ തുടങ്ങി; ആന്‍റണി രാജു കോടതിയിലെത്തി; എംപി-എംഎൽഎ കോടതിയുടെ പരിധിയിലെന്ന് വാദം

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും