
ദില്ലി: വാഹനം പാര്‍ക്ക് ചെയ്യുന്നതിനുള്ള സ്ഥല പരിമിതി ദില്ലിയില്‍ രൂക്ഷമാണെന്നും പാര്‍ക്കിങിനായി നടപ്പാതകള്‍ വരെ ഉപയോഗിക്കുന്നതായും സുപ്രീംകോടതി. ഇത് രാജ്യതലസ്ഥാനത്തിന്‍റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുമെന്നും സുപ്രീംകോടതിയുടെ നിരീക്ഷണം. വാഹനം റോഡുകളില്‍ പാര്‍ക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കരുത്. നടപ്പാതയില്‍ വരെ വാഹനം പാര്‍ക്ക് ചെയ്യുന്നു. ഇത് കാല്‍നടയാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി. 2017 ലെ ദില്ലി മെയിന്‍റനന്‍സ് ആന്‍റ് മാനേജ്മെന്‍റ് പാര്‍ക്കിങ് നിയമം സംബന്ധിച്ചുള്ള ഒരു പരാതി പരിഗണിക്കവേയാണ് കോടതിയുടെ നിരീക്ഷണം.
ജനവാസമേഖലകളില്‍ പാര്‍ക്കിംഗ് പ്രശ്നങ്ങള്‍ രൂക്ഷമാണ്. ഏത്ര വാഹനങ്ങള്‍ ഉണ്ടെന്ന കണക്കെന്ന് പോലും നോക്കാറില്ല. ഇതൊന്നും നോക്കിയില്ലെങ്കില്‍ ദില്ലിക്ക് യാതൊരു വളര്‍ച്ചയും ഉണ്ടാകില്ല. നിയമം പാലിക്കാത്തവര്‍ ശിക്ഷിക്കപ്പെടാതിരിക്കുകയും നിയമം പാലിക്കുന്നവര്‍ ബുദ്ധിമുട്ടുകയും ചെയ്യുകയാണ്. നിയമവാഴ്ചയുള്ള ഒരു രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. വീട്ടിന് മുന്നില്‍ പാര്‍ക്ക് ചെയ്യാതെ റോഡില്‍ വന്ന് പാര്‍ക്ക് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും കോടതി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam