ജമ്മുകശ്മീരിൽ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി

By Web TeamFirst Published Aug 7, 2020, 2:04 PM IST
Highlights

ജമ്മുകശ്മീരിൽ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. 

ശ്രീനഗർ:  ജമ്മുകശ്മീരിൽ 4ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിക്കുന്നത് പരിഗണിക്കണമെന്ന് സുപ്രീംകോടതി. ഇക്കാര്യത്തിൽ അധികം വൈകാതെ തീരുമാനമെടുക്കാൻ  കേന്ദ്ര സര്‍ക്കാരും ജമ്മുകശ്മീര്‍ ഭരണകൂടവും ശ്രമിക്കണമെന്നും കോടതി പറഞ്ഞു. 

370-ാം അനുഛേദം റദ്ദാക്കിയതിനെ തുടര്‍ന്ന് ജമ്മുകശ്മീരിലെ നിയന്ത്രണങ്ങൾ ഒരു വര്‍ഷമായി തുടരുകയാണ്. 2ജി ഇന്‍റര്‍നെറ്റ് സേവനം പുനഃസ്ഥാപിച്ചെങ്കിലും 4 ജി പുനസ്ഥാപിക്കുന്ന കാര്യത്തിൽ സുരക്ഷാ പ്രശ്നങ്ങൾ ഉണ്ടെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. 

ജമ്മുകശ്മീര്‍ മുൻ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടുതടങ്കല്‍ മൂന്നുമാസത്തേക്ക് കൂടി നീട്ടി...

 

click me!