Lamkhipur|ലഖിംപൂർ കേസിൽ അന്വേഷണ മേൽനോട്ടത്തിന് വിരമിച്ച ജഡ്ജിയെ നിയമിച്ച് സുപ്രീംകോടതി ഇന്ന് ഉത്തരവിറക്കും

By Web TeamFirst Published Nov 17, 2021, 7:06 AM IST
Highlights

പ്രതീക്ഷിച്ച രീതിയിൽ അല്ല യു പി സര്‍ക്കാരിന്‍റെ അന്വേഷണമെന്ന് കോടതി വ്യക്തമാക്കിരുന്നു.പഞ്ചാബ്  ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത് എന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു

ദില്ലി: ലഖിംപൂര്‍ ഖേരി (lamkhipur kheri)കേസിലെ അന്വേഷണ മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി(retired judge) ജഡ്ജിയെ നിയമിക്കുന്നതിൽ സുപ്രീംകോടതി (supreme court)ഇന്ന് ഉത്തരവിറക്കും. യു.പി. സര്‍ക്കാര്‍ നടത്തുന്ന അന്വേഷണത്തിൽ പുരോഗതിയില്ലാത്ത സാഹചര്യത്തിലാണ് മേൽനോട്ടത്തിന് റിട്ട. ഹൈക്കോടതി
ജഡ്ജിയെ നിയമിക്കാൻ സുപ്രീംകോടതി തീരുമാനിച്ചത്. 

പ്രതീക്ഷിച്ച രീതിയിൽ അല്ല യു പി സര്‍ക്കാരിന്‍റെ അന്വേഷണമെന്ന് കോടതി വ്യക്തമാക്കിരുന്നു.പഞ്ചാബ്  ഹരിയാന ഹൈക്കോടതിയിലെ വിരമിച്ച ജഡ്ജിയെയാണ് പരിഗണിക്കുന്നത് എന്ന സൂചന സുപ്രീംകോടതി നൽകിയിരുന്നു.

ലഖിംപുർ ഖേരിയിൽ നടന്ന സംഘർഷത്തിൽ നാലു കർഷകർ ഉൾപ്പടെ എട്ടു പേരാണ് മരിച്ചത്. പ്രതിഷേധിച്ച കർഷകർക്കിടയിലേക്ക് കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിശ് കുമാർ മിശ്ര വാഹനം ഓടിച്ച് കയറ്റിയെന്നാണ് കർഷകസംഘടനകളുടെ ആരോപണം. നാലു പേരെ സമരക്കാർ മർദ്ദിച്ചു കൊലപ്പെടുത്തിയതെന്ന് ബിജെപിയും ആരോപിച്ചിരുന്നു

click me!