ശബരിമല വിശാല ബെഞ്ചിനെതിരെ ഉയര്‍ത്തിയ എതിര്‍പ്പില്‍ സുപ്രീംകോടതി ഇന്ന് വാദം കേള്‍ക്കും

By Web TeamFirst Published Feb 6, 2020, 7:20 AM IST
Highlights

സുപ്രീംകോടതി ചട്ടത്തിലെ 6 വകുപ്പ് പ്രകാരം പുനഃപരിശോധന ഹര്‍ജിയിൽ വിശാല ബെ‍ഞ്ച് രൂപീകരിക്കാനാകില്ല എന്നായിരുന്നു നരിമാന്‍റെ വാദം.

ദില്ലി: ശബരിമല വിശാല ബെഞ്ചിനെതിരെ മുതിര്‍ന്ന അഭിഭാഷകൻ ഫാലി എസ് നരിമാൻ ഉയര്‍ത്തിയ എതിര്‍പ്പിൽ ഇന്ന് സുപ്രീംകോടതി വാദം കേൾക്കും. വിശാല ബെഞ്ച് രൂപീകരിച്ചതിൽ ചട്ടപ്രശ്നം ഉണ്ടോ എന്നാകും പരിശോധിക്കുക. സുപ്രീംകോടതി ചട്ടത്തിലെ 6 വകുപ്പ് പ്രകാരം പുനഃപരിശോധന ഹര്‍ജിയിൽ വിശാല ബെ‍ഞ്ച് രൂപീകരിക്കാനാകില്ല എന്നായിരുന്നു നരിമാന്‍റെ വാദം. ശബരിമല യുവതി പ്രവേശന കേസിനെ സംബന്ധിച്ച് ഏറെ നിര്‍ണായകമാകും ഇന്നത്തെ കോടതി നടപടികൾ. 

വിശാല ബെഞ്ച് രൂപീകരിച്ചതിൽ ചട്ടപ്രശ്നം ഉണ്ടെന്ന് കണ്ടെത്തുകയാണെങ്കിൽ വിശാല ബെഞ്ചിന്‍റെ തുടര്‍ നടപടികൾ നിര്‍ത്തിവെക്കേണ്ടിവരും. ശബരിമല പുനഃപരിശോധന ഹര്‍ജികളിൽ അഞ്ചംഗ ഭരണഘടന ബെഞ്ചിന് തീരുമാനം എടുക്കേണ്ടിവരും. സമാനമായ ഭരണഘടനാ പ്രശ്നങ്ങളിൽ വിശാല ബെഞ്ച് രൂപീകരിക്കാനുള്ള സുപ്രീംകോടതിയുടെ അധികാരത്തെ ചോദ്യം ചെയ്യാനാകില്ല എന്നാണ് നരിമാനെ എതിര്‍ത്ത് കെ പരാശരൻ, തുഷാര്‍മേത്ത തുടങ്ങിയ അഭിഭാഷകരുടെ നിലപാട്. 

Read More: ശബരിമല കേസ്: വിശാലബഞ്ചിന് വിടാമോ എന്ന് വീണ്ടും പരിശോധിക്കാൻ സുപ്രീംകോടതി...

Read More: ശബരിമല കേസ്: വിശാലബെഞ്ചിനെ എതിർത്ത് നരിമാനും കപില്‍ സിബലും, അന്തിമവിധി അഞ്ചംഗബഞ്ചിന്‍റേത്.

click me!