കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്ന് സുരേഷ് ഗോപി, രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണമെന്ന് ജയരാജൻ

Published : Apr 02, 2025, 10:16 PM IST
കേരളത്തിന്റെ പ്രമേയം അറബിക്കടലിൽ എന്ന് സുരേഷ് ഗോപി, രാഷ്ട്രീയവും സിനിമയും വേറെയെന്ന് തിരിച്ചറിയണമെന്ന് ജയരാജൻ

Synopsis

വഖഫ് ഭേദഗതി ബിൽ രാജ്യസഭയിൽ പാസായാൽ കേരള നിയമസഭയുടെ പ്രമേയം അറബിക്കടലിൽ ഒലിച്ചുപോകുമെന്ന് സുരേഷ് ഗോപി.  

ദില്ലി: വഖഫ് ഭേദഗതിൽ രാജ്യസഭയിൽ കൂടി പാസാകുന്നതോടെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലിൽ ഒഴുകിപ്പോകുമെന്ന് സുരേഷ് ഗോപി. വഖഫ് ഭേദഗതി ബില്ലിൻമേലുള്ള ചര്‍ച്ചയ്ക്കിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. സിപിഎം എംപി കെ രാധാകൃഷ്ണൻ പ്രസംഗത്തിൽ സുരേഷ് ഗോപിയുടെ പേര് പരാമർശിച്ചതിനായിരുന്നു മറുപടി. 

വഖഫ് ഭേദഗതി ബില്ലിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്നായിരുന്നു കെ രാധാകൃഷ്ണൻ ലോക്സഭയിൽ പറഞ്ഞത്. 1987ല്‍ നടന്ന സമരത്തെക്കുറിച്ച് പറഞ്ഞ് 'ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും  കെ രാധാകൃഷ്ണന്‍ പറഞ്ഞു. പേര് പരാമര്‍ശിച്ചതോടെ, ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ എന്തെങ്കിലും പറയാനുണ്ടോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. ഇതിൽ അനാവശ്യമായാണ് തന്റെ പേര് പരാമര്‍ശിക്കുന്നതെന്നും, കേരളത്തിന്റെ പ്രമേയം അറബിക്കടലിലേക്കാണെന്നം പറയുകയായിരുന്നു.

അതേസമയം, സുരേഷ് ഗോപിക്കെതിരെ ഇപി ജയരാജൻ രംഗത്തെത്തി. കേരളത്തെയും നിയമസഭയെയും അദ്ദേഹം അവഹേളിച്ചു എന്നും ഭരണഘടനാപരമായി പാസാക്കിയ പ്രമേയത്തെ ആണ്‌ പാർലമെന്റിൽ അവഹേളിച്ചതെന്നുംപറഞ്ഞു. പദവിക്ക് ചേരാത്ത അപക്വം ആയ പ്രതികരണമാണ് സുരേഷ് ഗോപി നടത്തിയത്. രാഷ്ട്രീയവും സിനിമയും വേർതിരിച്ചു കാണാൻ സുരേഷ് ഗോപിക്ക് കഴിയുന്നില്ല. അത് സുരേഷ് ഗോപി തിരുത്തണം എന്നും അദ്ദേഹം പറഞ്ഞു.

'എമ്പുരാനി'ൽ ഒടുവിൽ പ്രതികരിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി; 'ഇതിൽ എന്ത് വിവാദം, എല്ലാം ബിസിനസ്'

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

'7 വയസ് പ്രായമുള്ള മകളെ സന്യാസിനിയാക്കാൻ നിർബന്ധിക്കുന്നു', കസ്റ്റഡി ആവശ്യവുമായി കുടുംബ കോടതിയിൽ അച്ഛൻ
അടിമുടി മാറാൻ റെയിൽവേ; 1,337 സ്റ്റേഷനുകളിൽ വൻ പരിഷ്കരണം! പുനർവികസനം ദ്രുതഗതിയില്‍