വിജയ് തൂക്കുമോ? അമ്പരപ്പിക്കുന്ന എക്സിറ്റ് പോൾ, ടിവികെ 120 വരെ സീറ്റുകൾ നേടുമെന്ന് ആക്സിസ് മൈ ഇന്ത്യ

Published : Apr 29, 2026, 08:57 PM IST
Vijay

Synopsis

തമിഴ്നാട്ടിൽ ഭൂരിഭാഗം എക്സിറ്റ് പോളുകളും ഡിഎംകെയ്ക്ക് തുടർഭരണം പ്രവചിക്കുമ്പോൾ, ആക്സിസ് മൈ ഇന്ത്യ സർവേ നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പറയുന്നു. രണ്ട് സർവേകൾ എൻഡിഎ സഖ്യത്തിനും സാധ്യത കൽപ്പിക്കുന്നുണ്ട്. 

ചെന്നൈ: തമിഴ്നാട്ടിൽ ഭൂരിഭാഗവും എക്സിറ്റ് പോളുകളും ഡിഎംകെയുടെ ഭരണ തുടർച്ച പ്രവചിക്കുമ്പോൾ ആക്സിസ് മൈ ഇന്ത്യ സർവേ ഫലം വളരെ വ്യത്യസ്തമാണ്. നടൻ വിജയ്‍യുടെ പാർട്ടിയായ തമിഴക വെട്രി കഴകം (ടിവികെ) വൻ മുന്നേറ്റം നടത്തുമെന്നാണ് പ്രവചനം. ടിവികെ ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും 98 മുതൽ 120 സീറ്റുകൾ വരെ നേടി ഭരണകക്ഷിയായ ഡിഎംകെയെ അട്ടിമറിക്കുമെന്നുമാണ് ആക്സിസ് മൈ ഇന്ത്യ ഫലം പറയുന്നത്. ആദ്യമായി തെരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയ ടിവികെ ഇത്രയധികം സീറ്റുകൾ നേടുമെന്ന് പ്രവചിച്ച സർവ്വെയും ഇതാണ്. പ്രാദേശിക പോളുകളടക്കം പുറത്തുവന്ന സർവ്വെകളിൽ ഏഴും ഡിഎംകെയ്ക്ക് തുടർ ഭരണം പ്രവചിക്കുമ്പോൾ രണ്ട് സർവ്വെകൾ പറയുന്നത് എഐഎഡിഎംകെ സഖ്യം അധികാരത്തിൽ എത്തും എന്നാണ്.

പീപ്പിൾസ് പൾസും പി മാർക്കും ഡിഎംകെ സഖ്യത്തിന് 125-145 സീറ്റുകളും പ്രജ പോൾ 148-168 സീറ്റുകളും പ്രവചിക്കുന്നു. എന്നാൽ കാമാഖ്യ അനലറ്റിക്സ് എന്ന ഏജൻസി ടിവികെ സഖ്യം 67-81 സീറ്റുകൾ വരെ നേടി നിർണ്ണായക ശക്തിയായി മാറുമെന്ന് പറയുന്നു. മാട്രിസിന്‍റെ എക്സിറ്റ് പോൾ പ്രകാരം 122 - 132 സീറ്റുകൾ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 - 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്. 10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. അതേസമയം ടൈംസ് നൌ സർവ്വെ പറയുന്നത് 128 - 147 സീറ്റുകൾ നേടി എൻഡിഎ സഖ്യം അധികാരത്തിൽ വരും എന്നാണ്. സിഎൻഎന്നിന്‍റെ സർവ്വെ പ്രവചിക്കുന്നത് 114 - 124 സീറ്റുകൾ എൻഡിഎ നേടും എന്നാണ്.

മിക്ക സർവേകളിലും എഐഎഡിഎംകെ സഖ്യം രണ്ടാം സ്ഥാനത്തോ മൂന്നാം സ്ഥാനത്തോ ഒതുങ്ങുമെന്നാണ് പ്രവചനം. ടിവികെ വലിയ രീതിയിൽ സീറ്റുകൾ നേടുകയാണെങ്കിൽ അത് ഡിഎംകെയുടെ തുടർഭരണ പ്രതീക്ഷകൾക്ക് തിരിച്ചടിയാകും. തമിഴ് രാഷ്ട്രീയത്തിലെ കരുത്തുറ്റ ശക്തിയായി വിജയ് മാറുമോ എന്നറിയാൻ മെയ് 4 വരെ കാത്തിരിക്കണം.

സംസ്ഥാനത്തെ 234 നിയമസഭാ മണ്ഡലങ്ങളിൽ നടന്ന വോട്ടെടുപ്പിൽ 82.24 ശതമാനം എന്ന റെക്കോർഡ് പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യമായ എൻഡിഎയും തമ്മിലായിരുന്നു പ്രധാന പോരാട്ടമെന്നാണ് വിലയിരുത്തപ്പെട്ടത്. കോൺഗ്രസ്, ഡിഎംഡികെ, വിസികെ തുടങ്ങിയ പാർട്ടികൾ ഡിഎംകെക്കൊപ്പം അണിനിരന്നപ്പോൾ പിഎംകെ ഉൾപ്പെടെയുള്ള പാർട്ടികൾ എഐഎഡിഎംകെ പക്ഷത്ത് നിലയുറപ്പിച്ചു. എന്നാൽ ഈ പരമ്പരാഗത മുന്നണികളുടെ വോട്ട് ബാങ്കിൽ വിജയ്‍യുടെ പാർട്ടി വലിയ വിള്ളൽ വീഴ്ത്തുമോ എന്നാണ് അറിയാനുള്ളത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

അസമിൽ ഭരണത്തുടർച്ച പ്രവചിച്ച് എക്സിറ്റ് പോൾ ഫലങ്ങൾ, എൻഡിഎ സഖ്യം കേവല ഭൂരിപക്ഷം കടക്കുമെന്ന് പ്രവചനം
സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം