സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിക്കേസ്: നടി റിയ ചക്രബർത്തി അറസ്റ്റിൽ

Published : Sep 08, 2020, 03:52 PM ISTUpdated : Sep 08, 2020, 04:20 PM IST
സുശാന്ത് സിംഗുമായി ബന്ധപ്പെട്ട ലഹരിക്കേസ്: നടി റിയ ചക്രബർത്തി അറസ്റ്റിൽ

Synopsis

മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ നേരത്തെ അറസ്റ്റിലായിരുന്നു.

മുംബൈ: ലഹരിമരുന്ന് കേസില്‍ നടി റിയ ചക്രബർത്തിയെ എന്‍സിബി അറസ്റ്റ് ചെയ്തു. സുശാന്ത് സിംഗിന്‍റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിലാണ് റിയ ചക്രബർത്തിയെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരിക്കുന്നത്. മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ്. റിയയുടെ സഹോദരന്‍ ഷൗവിക് ചക്രബർത്തി നേരത്തെ അറസ്റ്റിലായിരുന്നു.

താൻ ലഹരി മരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും സുശാന്ത് സിംഗിന്‍റെ ആവശ്യപ്രകാരമാണ് കഞ്ചാവ് വാങ്ങിച്ചതെന്നുമാണ് അന്വേഷണ ഉദ്യോഗസ്ഥർക്ക് റിയ മൊഴി നൽകിയിട്ടുള്ളത്. താൻ നേരിട്ട് ലഹരികടത്തുകാരുമായി ബന്ധപ്പെട്ടിട്ടില്ലെന്നും സഹോദരനോടും സുശാന്തിന്‍റെ മാനേജർ സാമുവൽ മിറാന്‍റയോടും ആവശ്യം അറിയിക്കുക മാത്രമാണ് ചെയ്തതെന്നും ചോദ്യം ചെയ്യലില്‍ റിയ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. 

PREV
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'