സ്വിഗ്ഗി ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Published : Jan 31, 2025, 01:06 PM IST
 സ്വിഗ്ഗി ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

Synopsis

ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.  ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം

ബെംഗളൂരു: ഫുഡ് ഡെലിവറി ബോയ് കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു. മഹാദേവപുര സ്വദേശിയായ പ്രകാശ് എന്ന 19കാരനാണ് പണി നടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തത്.  ചൊവ്വാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. സ്വിഗ്ഗിയിൽ ഫുഡ് ഡെലിവറി ബോയ് ആയി ജോലി ചെയ്യുകയാണ് പ്രകാശ്. ദൊഡ്ഡനെകുണ്ടിക്കടുത്തുള്ള പണിനടക്കുന്ന കെട്ടിടത്തിന്റെ മുകളിൽ നിന്നുമാണ് പ്രകാശ് ചാടിയത്. സംഭവം ദിവസം പിതാവിനോട് പുറത്തു പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയ പ്രകാശ് പോകുന്ന സ്ഥലം എവിടെയാണെന്ന് വ്യക്തമാക്കിയിരുന്നില്ല. സംഭവത്തിൽ ദുരൂഹ മരണത്തിന് പൊലീസ് കേസ് എടുത്തിട്ടുണ്ട്. അതേസമയം സംശയിക്കുന്ന തരത്തിലുള്ള തെളിവുകളൊന്നും സംഭവ സ്ഥലത്ത് നിന്നും ലഭിച്ചില്ലെന്നും പൊലീസ് പറഞ്ഞു. സംഭവത്തെകുറിച്ച് പൊലീസ് അന്വേഷണം നടത്തിവരുകയാണ്.

അടുത്തിടെ ബംഗളുരുവിലെ ബിഎംഎസിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥി കോളേജ്  കെട്ടിടത്തിന്റെ മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തിരുന്നു. എയ്റോസ്പേസ് എഞ്ചിനീയറിംഗ് വിദ്യാർത്ഥിയായ അക്ഷയ് (21) ആത്മഹത്യ ചെയ്തത്. ക്യാമ്പസ് കഴിഞ്ഞ് വൈകിട്ട്  4.45 ഓടെ വിദ്യാർത്ഥി കോളേജ് കെട്ടിടത്തിന്റെ 5ആം നിലയിൽ നിന്നും താഴേക്ക് ചാടുകയായിരുന്നു. കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് അക്ഷയ് ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണം സംഘം പറയുന്നത്. കുടുംബത്തിന്റെ അഭ്യർത്ഥനയെ തുടർന്ന് സംഭവത്തെകുറിച്ച് കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

'21 കിലോ സ്വര്‍ണം, 1250 കിലോ വെള്ളി, വജ്രം, വാച്ച്, സാരി, ചെരിപ്പ്.. കൊണ്ടുപോകാന്‍ ബാഗുമായി വന്നോളൂ'

PREV
Read more Articles on
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി