ആഗ്ര: നിലാവുള്ള രാത്രിയില്‍ ചന്ദ്രകിരണങ്ങള്‍ തട്ടിത്തിളങ്ങുന്ന വെണ്ണക്കല്ലുകള്‍ കാണാന്‍ ആഗ്രയില്‍ പോകാന്‍ ആഗ്രഹിക്കുന്നുണ്ടോ? താജ്മഹല്‍ നിലാവിലില്‍ തിളങ്ങുന്നത് കാണാന്‍ കൊതിക്കുന്നവര്‍ക്ക് അവസരമൊരുക്കുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. പുലര്‍ച്ചെയും താജ്മഹല്‍ കാണാം സര്‍ക്കാറിന്‍റെ പുതിയ ടൂറിസം പ്രമോഷന്‍ പദ്ധതി പ്രകാരം 

'നിലാവിലെ താജ്മഹല്‍'  വ്യൂ പോയിന്‍റില്‍ (Mehtab Bagh Taj View Point)നിന്ന് കാണാന്‍ ഇരുപത് രൂപയാണ് ഈടാക്കുന്നത്. രാവിലെ ഏഴ് മുതല്‍ 10 വരെയും രാത്രി ഏഴ് മുതല്‍ 10 വരെയും ഇവിടെ പ്രവേശനമുണ്ടാകും. സംസ്ഥാനമന്ത്രി ഗിരിരാജ് സിംഗ് ധര്‍മേഷ് ആണ് ഈ വ്യൂ പോയിന്‍റ് ഉദ്ഘാടനം ചെയ്തത്. 

ആഗ്ര വികസന അതോറിറ്റിയാണ് ഈ വ്യൂ പോയിന്‍റ് ഒരുക്കിയിരിക്കുന്നത്. ഇത്തരത്തിലുള്ള കൂടുതല്‍ വ്യൂ പോയിന്‍റുകള്‍ ഉണ്ടാക്കാനും വിദേശ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനുമാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. 

''ഞാന്‍ ഓസ്ട്രേലിയയിലെ മെല്‍ബണില്‍ നിന്നാണ്. ഞ‌ാന്‍ മുമ്പും താജ്മഹല്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ നിന്ന് ആദ്യമായാണ് താജ്മഹല്‍ കാണുന്നത്. ഇത് മനോഹരമാണെന്ന് ഞാന്‍ കരുതുന്നു'' - വിനോദസഞ്ചാരികളിലൊരാള്‍ പറഞ്ഞു.സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതുപോലെയുള്ള നിമിഷമാണ് ഇതെന്ന് ജമ്മു കശ്മീരില്‍ നിന്നുള്ള വിനോദ സഞ്ചാരി പ്രതികരിച്ചു.