കൊവിഡ്: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന; ഇന്ന് മാത്രം 938 പുതിയ കേസുകൾ

By Web TeamFirst Published May 30, 2020, 6:56 PM IST
Highlights

തമിഴ്നാട്ടിൽ ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

ചെന്നൈ/ബം​ഗളൂരു: തമിഴ്നാട്ടിൽ കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർധന. 24 മണിക്കൂറിനിടെ 938 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രോ​ഗബാധിതരുടെ എണ്ണം 21,184 ആയി. 

ചെന്നൈയിൽ മാത്രം ഇന്ന് 616 പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ ചെന്നൈയിലെ രോ​ഗബാധിതരുടെ എണ്ണം 13,980 ആയി. കന്യാകുമാരി, തേനി, തെങ്കാശി അതിർത്തി ജില്ലകളിലും രോ​ഗബാധിതരുടെ എണ്ണം കൂടിയിട്ടുണ്ട്. തമിഴ്നാട്ടിൽ ഇന്ന് ആറ് പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. സംസ്ഥാനത്ത് ഇതുവരെ 160 കൊവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.

അതേസമയം, കർണാടകത്തിൽ ഇന്ന് 141 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ആകെ 2922 കൊവിഡ് കേസുകളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രോ​ഗം ബാധിച്ച് ഇന്ന് ഒരാൾ കൂടി കർണാടകത്തിൽ മരിച്ചു. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 49 ആയി. 

Read Also: മൂന്നാറില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ്; മൂവരും തമിഴ്നാട്ടില്‍ നിന്നെത്തിയവര്‍...

 

click me!