തമിഴ്‍നാട്ടില്‍ ഒരു എംഎൽഎയ്ക്ക് കൂടി കൊവിഡ്; മൂന്ന് കുടുംബാംഗങ്ങള്‍ക്കും രോഗം

By Web TeamFirst Published Jun 21, 2020, 4:32 PM IST
Highlights

 കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇയാള്‍ പങ്കെടുത്തിരുന്നു. എംഎൽഎയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 

ചെന്നൈ: തമിഴ്‍നാട്ടില്‍  ഒരു  എംഎൽഎയ്ക്ക് കൂടി കൊവിഡ്. ഡിഎംകെ നേതാവും വില്ലുപുരം ഋഷിവന്ത്യം മണ്ഡലത്തിലെ എംഎൽഎയുമായ കെ കാർത്തികേയനാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് മേഖലയിലെ സഹായ വിതരണത്തിൽ ഇയാള്‍ പങ്കെടുത്തിരുന്നു. എംഎൽഎയുടെ മൂന്ന് കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചു. 

കൊവിഡ് സ്ഥിരീകരിച്ച  ഉന്നതവിദ്യാഭ്യാസ മന്ത്രി കെ പി അന്‍പഴകനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ മന്ത്രിതല സമിതിയില്‍ അംഗമാണ് കെ പി അന്‍പഴകന്‍. മുതിര്‍ന്ന ഉദ്യോഗസ്ഥരും മന്ത്രിമാരും പങ്കെടുത്ത ഉന്നതല യോഗങ്ങളില്‍ ബുധനാഴ്ച വരെ പങ്കെടുത്തിരുന്നു. കടുത്ത ശ്വാസതടസം അനുഭവപ്പെട്ടതോടെയാണ് ഇന്നലെ വൈകിട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

ചെന്നൈ ഉള്‍പ്പെടെ തമിഴ്‍നാട്ടിലെ നാല് ജില്ലകളില്‍ സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ തുടരുകയാണ്. ഈ മാസം 30 വരെ അവശ്യ സര്‍വീസുകള്‍ക്ക് മാത്രമേ അനുമതിയുള്ളൂ. പലചരക്ക്- പച്ചക്കറി കടകള്‍ ഉച്ചക്ക് രണ്ട് മണി വരെ തുറന്ന് പ്രവര്‍ത്തിക്കും. ഓട്ടോ-ടാക്സി സര്‍വീസുകള്‍ ഉണ്ടാകില്ല. ഹോട്ടലുകളില്‍ നിന്ന് പാര്‍സല്‍ അനുവദിക്കും. എന്നാല്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് കേരളത്തിലേക്ക് ഉള്‍പ്പെടെ പാസ് നല്‍കുന്നത് തുടരും. ചെന്നൈയില്‍ നിന്ന് വിമാന സര്‍വീസിനും തടസമില്ല.

click me!