വാഹനങ്ങളില്‍ എത്തുന്നവര്‍ ഇ-പാസ് കരുതണം; വാളയാര്‍ അതിര്‍ത്തിയില്‍ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി

By Web TeamFirst Published Apr 15, 2021, 10:22 AM IST
Highlights

ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് തുടങ്ങിയത്.

വാളയാര്‍: കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ വാളയാർ അതിർത്തിയിൽ തമിഴ്നാട് വീണ്ടും പരിശോധന തുടങ്ങി. വാഹനങ്ങളില്‍ എത്തുന്നവരുടെ ഇ പാസ് പരിശോധനയാണ് നടത്തുന്നത്. ഒരാഴ്ചയായി മുടങ്ങിക്കിടന്ന പരിശോധനയാണ് തുടങ്ങിയത്.

വാളയാര്‍ അതിര്‍ത്തി കടന്നെത്തുന്ന മലയാളികള്‍ ഇ പാസ് എടുത്തിരിക്കണമെന്ന് കഴിഞ്ഞ മാസമാണ് കോയമ്പത്തൂര്‍ കളക്ടര്‍ വ്യക്തമാക്കിയത്. 72 മണിക്കൂര്‍ മുമ്പ് എടുത്ത ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കയ്യില്‍ കരുതണമെന്നും ഉത്തരവിലുണ്ടായിരുന്നു. ഇരു സംസ്ഥാനങ്ങളിലേക്കുമുള്ള യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുണ്ടുണ്ടാക്കുന്ന ഉത്തരവ് പുനപരിശോധിക്കണമെന്ന് പാലക്കാട് കളക്ടര്‍ കോയമ്പത്തൂര്‍ കളക്ടറോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. 

click me!