പാർട്ടിവിരുദ്ധ പ്രവർത്തനം; തമിഴ്നാട് വനിതാ നേതാവിനെ ബിജെപി സസ്പെൻഡ് ചെയ്തു ‌

Published : Nov 23, 2022, 04:27 PM ISTUpdated : Nov 23, 2022, 04:28 PM IST
പാർട്ടിവിരുദ്ധ പ്രവർത്തനം; തമിഴ്നാട് വനിതാ നേതാവിനെ ബിജെപി സസ്പെൻഡ് ചെയ്തു ‌

Synopsis

നടപടി അംഗീകരിക്കുന്നുവെന്നും എന്നാൽ തന്നെ സ്നേഹിക്കുന്നവരുമായി ആശയവിനിമയം നടത്തുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും സസ്‌പെൻഷൻ കിട്ടിയാലും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ​ഗായത്രി ട്വീറ്റ് ചെയ്തു.

ചെന്നൈ: തമിഴ്നാട് ബിജെപിയിൽ പാർട്ടിവിരുദ്ധ പ്രവർത്തനം നടത്തിയെന്ന പേരിൽ നേതാക്കൾക്കെതിരെ നടപടി. പാർട്ടി ഭാരവാഹിയും നടിയുമായ ഗായത്രി രഘുറാമിനെ ആറുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. ഒബിസി വിഭാ​ഗം നേതാവ്  സൂര്യ ശിവക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു. തുടർച്ചയായി പാർട്ടി അച്ചടക്കം ലംഘിക്കുകയും പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ പ്രവർത്തിക്കുകയും ചെയ്തതിന് ഗായത്രി രഘുറാമിനെ പാർട്ടി പോസ്റ്റിംഗിൽ നിന്ന് ആറ് മാസത്തേക്ക് പുറത്താക്കിയതായി  സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ പ്രസ്താവനയിൽ പറഞ്ഞു. ഈ കാലയളവിൽ പാർട്ടി പ്രവർത്തകരോടും നേതാക്കളോടും പാർട്ടിയുമായി ബന്ധപ്പെട്ട ആശയവിനിമയം നടത്തരുതെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. പാർട്ടി നേതാക്കളായ സൂര്യ ശിവയും ഡെയ്‌സി ശരണും തമ്മിലുള്ള വിവാദ ടെലിഫോൺ സംഭാഷണത്തെ തുടർന്നുണ്ടായ വിവാ​ദങ്ങൾക്കൊടുവിലാണ് നടപടി. ഇതര സംസ്ഥാനങ്ങളിലെയും വിദേശത്തെയും തമിഴ് വികസന ഘടകത്തിന്റെ പ്രസിഡന്റായിരുന്നു ​ഗായത്രി.   ‌

പുറത്താക്കിയതിനെതിരെ സോഷ്യൽമീഡിയയിൽ രൂക്ഷമായ  പ്രതികരണവുമായി ഗായത്രി രം​ഗത്തെത്തി. നടപടി അംഗീകരിക്കുന്നുവെന്നും എന്നാൽ തന്നെ സ്നേഹിക്കുന്നവരുമായി ആശയവിനിമയം നടത്തുമെന്നും അത് തടയാൻ ആർക്കും കഴിയില്ലെന്നും സസ്‌പെൻഷൻ കിട്ടിയാലും ഞാൻ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുമെന്നും ​ഗായത്രി ട്വീറ്റ് ചെയ്തു. നേരത്തെയും തമിഴ്നാട് ബിജെപിയിൽ ഗായത്രി രഘുറാം വിവാദമുണ്ടാക്കിയിരുന്നു. മുൻ സംസ്ഥാന പ്രസിഡൻറ് തമിഴിസൈ സൗന്ദരരാജനുമായി ഏറ്റുമുട്ടി. തുടർന്ന് സംസ്ഥാന നേതൃത്വത്തെ വിമർശിച്ച് സോഷ്യൽമീഡിയയിൽ കുറിപ്പുകൾ പോസ്റ്റ് ചെയ്തു. തുടർന്ന് 2018 നവംബറിൽ കലാ-സാംസ്കാരിക വിഭാഗം സെക്രട്ടറി സ്ഥാനത്തുനിന്നും നീക്കി. 2020ൽ വീണ്ടും  കലാ-സാംസ്‌കാരിക വിഭാഗം സംസ്ഥാന പ്രസിഡന്റായി നിയമിച്ചു.

തെരഞ്ഞെടുപ്പ് അടുത്തു: ഗുജറാത്തില്‍ 12 നേതാക്കളെ സസ്പെന്‍റ് ചെയ്ത് ബിജെപി

എന്നാൽ,  മേയിൽ പാർട്ടി പുനഃസംഘടനയിൽ തഴയപ്പെട്ടു. രണ്ട് ദിവസം മുമ്പ് കാശി-തമിഴ് സംഗമം പരിപാടിയിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും ​ഗായത്രി രം​ഗത്തെത്തിയിരുന്നു. പ്രോഗ്രാമിന്റെ സെലക്ഷൻ കമ്മിറ്റി അംഗങ്ങളിൽ ഒരാളായിരുന്നെങ്കിലും അവരെ സംസ്ഥാന നേതൃത്വം തഴഞ്ഞു. ഒബിസി വിഭാ​ഗം നേതാവ് സൂര്യ ശിവയും ദലിത് വിഭാ​ഗം നേതാവ് ഡെയ്സി ശരണും തമ്മിൽ ഫോണിലൂടെയുള്ള ചൂടേറിയ വാ​ഗ്വാദം തമിഴ്നാട്ടിൽ വൻ ചർച്ചയായിരുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

കർണാടകത്തിൽ ഗവർണർക്കെതിരെ കടുത്ത നടപടിക്കുള്ള സാധ്യത തേടി സർക്കാർ; നയപ്രഖ്യാപനം വായിക്കാത്ത നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കും
നിയമസഭ തെരഞ്ഞെടുപ്പ്: കേരള നേതാക്കള്‍ ദില്ലിയില്‍; ഹൈക്കമാന്‍ഡുമായി ചർച്ച നടത്തും