തമിഴ്നാട്ടില്‍ നാല് സ്വന്തം എംഎല്‍എമാര്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് എഐഎഡിഎംകെ

By Web TeamFirst Published Apr 26, 2019, 8:14 PM IST
Highlights

 ടിടിവി ദിനകരനും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് എംഎല്‍എമാര്‍ക്കെതിരെ നടപടിക്കൊരുങ്ങുന്നത്

ചെന്നൈ: തമിഴ്നാട്ടില്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നാരോപിച്ച് നാല് എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ചീഫ് വിപ്പ് എസ് രാജേന്ദ്രന്‍ സ്പീക്കര്‍ക്ക് കത്ത് നല്‍കി. ടിടിവി ദിനകരനും അമ്മ മക്കള്‍ മുന്നേറ്റ കഴകത്തിനും പിന്തുണ നല്‍കിയതിനെത്തുടര്‍ന്നാണ് എംഎല്‍എമാര്‍ക്കെതിരെ പാര്‍ട്ടി നടപടിക്കൊരുങ്ങുന്നത്.

എഐഎഡിഎംകെയുടെ മൂന്ന് എംഎല്‍എമാര്‍ക്കൊപ്പം ഒരു സ്വതന്ത്ര എംഎല്‍എയ്ക്കെതിരെയും നടപടി ആവശ്യപ്പെട്ടിട്ടുണ്ട്. അരംതങ്കി എം.എൽ.എ രത്നസഭാവതി, വിരുതാചലം എം.എൽ.എ കലൈശെൽവൻ, കള്ളകുറിച്ചി എം.എൽ.എ പ്രഭുഎന്നിവര്‍ക്കൊപ്പം സ്വതന്ത്ര സ്ഥാനാര്‍ത്ഥി തമീമുന്‍ അന്‍സാരിയെയുമാണ് അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുള്ളത്. 

click me!