
ചെന്നൈ: കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ആഹ്വാനം ചെയ്ത് തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും രംഗത്ത്. കൂടുതൽ കുട്ടികൾ വേണമെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു വാദിച്ചതിന് പിന്നാലെയാണ് സ്റ്റാലിനും രംഗത്തെത്തിയത്. 'പതിനാറും പെറു പെരു വാഴ്വു വാഴ്ഗ' എന്നൊരു പഴഞ്ചൊല്ല് തമിഴിലുണ്ട്. അതായത് ആളുകൾക്ക് 16 തരം സമ്പത്ത് ഉണ്ടായിരിക്കണമെന്നാണ് അതിനർഥം. എന്നാൽ തമിഴ്നാട്ടിൽ ലോക്സഭാ മണ്ഡലങ്ങൾ കുറയുന്ന ഒരു സാഹചര്യത്തിൽ ഈ ചൊല്ല് വീണ്ടും പ്രസക്തമാകുകയാണ്. എന്തുകൊണ്ടാണ് നമ്മൾ കുറച്ച് കുട്ടികൾ മാത്രമായി സ്വയം പരിമിതപ്പെടുത്തുന്നു. എന്തുകൊണ്ടാണ് നമുക്ക് കൂടുതൽ കുട്ടികൾ ഉണ്ടായിക്കൂടായെന്നും സ്റ്റാലിൻ ചോദിച്ചു.
ചെന്നൈയിൽ എച്ച്ആർ, സിഇ വകുപ്പ് സംഘടിപ്പിച്ച സമൂഹ വിവാഹത്തിൽ പങ്കെടുക്കുകയായിരുന്നു സ്റ്റാലിൻ. ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കാരണം കൂടുതൽ കുട്ടികളുള്ള കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കാൻ ആന്ധ്രാപ്രദേശ് സർക്കാർ പദ്ധതി ആവിഷ്കരിക്കുന്നതായി മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു നേരത്തെ പറഞ്ഞിരുന്നു.
Read More... 'കണ്ണുകൾ ഈറനണിഞ്ഞു, വീൽ ചെയറിലിരുന്ന് മനസുരുകി പ്രാര്‍ഥിച്ചു'; ജെന്‍സണ്‍ യാത്രയായി 41 -ാം നാള്‍ ശ്രുതിയെത്തി
കൂടുതൽ കുട്ടികളെ ജനിപ്പിക്കാൻ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ജനങ്ങളോട് അദ്ദേഹം അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ ജനസംഖ്യാടിസ്ഥാനത്തിൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കാൻ ആലോചിക്കുന്നുവെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഇരു മുഖ്യമന്ത്രിമാരുടെയും അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam