തമിഴ്നാട് ഗവർണർക്ക് കൊവിഡെന്ന് റിപ്പോർട്ടുകൾ: സ്ഥിരീകരിക്കാതെ രാജ്ഭവൻ

By Web TeamFirst Published Aug 2, 2020, 4:47 PM IST
Highlights


ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ 87 ജീവനക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. 

ചെന്നൈ: തമിഴ്നാട് ഗവർണർ ബൻവാരിലാൽ പുരോഹിതനെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. രാജ്ഭവനിലെ ഉദ്യോഗസ്ഥർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന അദ്ദേഹത്തെ ഇന്നാണ് ആശുപത്രിയിലേക്ക് മാറ്റിയത്. 

ഗവർണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലെ 87 ജീവനക്കാർക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. നിരീക്ഷണത്തിലായിരുന്ന ഗവർണറേയും കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയെങ്കിലും അദ്ദേഹത്തിൻ്റെ പരിശോധനഫലം ഇതുവരെ പുറത്തു വിട്ടിട്ടില്ല. 

ഗവർണർ ബൻവാരിലാൽ പുരോഹിത്തിൻ്റെ പരിശോധന ഫലം പൊസീറ്റീവാണെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും ഇക്കാര്യം രാജ്ഭവൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഗവർണറുടെ പരിശോധനഫലവും രാജ്ഭവൻ പുറത്തു വിട്ടിട്ടില്ല. 

click me!