മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരിപാടി, ഒരുക്കം നോക്കാനെത്തി മന്ത്രി; കസേര വൈകിയതിന് പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞു

Published : Jan 24, 2023, 06:58 PM IST
മുഖ്യമന്ത്രി സ്റ്റാലിന്‍റെ പരിപാടി, ഒരുക്കം നോക്കാനെത്തി മന്ത്രി; കസേര വൈകിയതിന് പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞു

Synopsis

വിവാദം കത്തുമ്പോഴും മന്ത്രിയോ ഡി എം കെയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല

ചെന്നൈ: തമിഴ്നാട് ക്ഷീര വികസന വകുപ്പ് മന്ത്രി എസ് എം നാസർ പാർട്ടി പ്രവർത്തകനെ കല്ലെടുത്ത് എറിഞ്ഞത് വലിയ വിവാദമാകുന്നു. ബുധനാഴ്ച തിരുവള്ളൂരിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിൻ പങ്കെടുക്കുന്ന പൊതു പരിപാടിയുടെ ഒരുക്കം വിലയിരുത്താൻ എത്തിയ മന്ത്രിയാണ് പാർട്ടി പ്രവർത്തകനെ കല്ലെടുത്തെറിഞ്ഞത്. തനിക്ക് ഇരിക്കാൻ കസേര കൊണ്ടുവരാൻ വൈകിയതിൽ ക്ഷുഭിതനായാണ് മന്ത്രി കല്ലെടുത്ത് പ്രവർത്തകനെ എറിഞ്ഞത്. ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ എസ് എം നാസറിനെതിരെ വലിയ വിമർശനം  ഉയരുന്നുണ്ട്. എന്നാൽ വിവാദം കത്തുമ്പോഴും മന്ത്രിയോ ഡി എം കെയോ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.

മഴ സാഹചര്യം മാറി, മുന്നറിയിപ്പിലും മാറ്റം; രണ്ട് ജില്ലകളിൽ ജാഗ്രത നി‍ർദ്ദേശം, ഒറ്റപ്പെട്ട മഴ ശക്തമാകും

വീഡിയോ കാണാം

PREV
Read more Articles on
click me!

Recommended Stories

ഇന്ത്യയിലെ പ്രധാന ന​ഗരത്തിലെ റോഡിന് ഡോണൾഡ് ട്രംപിന്റെ പേരിടും, പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി
1020 കോടി രൂപയുടെ അഴിമതി ,കരാർ തുകയിൽ 10 ശതമാനം മന്ത്രിക്ക്, തമിഴ്നാട് മുനിസിപ്പൽ ഭരണ കുടിവെള്ള വിതരണ വകുപ്പ് മന്ത്രി കെഎൻ നെഹ്‌റുവിനെതിരെ ഇ ഡി