
ലഖ്നൗ: രുചികരമായ കബാബുകൾക്കും തന്തൂരി വിഭവങ്ങൾക്കും പേരുകേട്ട ലഖ്‌നൗവിൽ കൽക്കരി ഉപയോഗിച്ചുള്ള തന്തൂരുകൾ ഒഴിവാക്കണമെന്ന് അധികൃതർ. കൽക്കരി ഉപയോഗിച്ചുള്ള തന്തൂരി അടുപ്പുകൾക്ക് പകരം വാതകത്തിൽ പ്രവർത്തിക്കുന്നവയിലേക്ക് മാറാൻ ലഖ്നൗ സിറ്റി സിവിൽ ബോഡി നിർദ്ദേശിച്ചു. ഉത്തർപ്രദേശ് തലസ്ഥാനത്തെ അന്തരീക്ഷ മലിനീകരണം തടയാനാണ് നടപടിയെന്നാണ് വിശദീകരണം. 2000-ലധികം തന്തൂറുകൾ പ്രവർത്തിക്കുന്നുണ്ട്. ദി എനർജി ആൻഡ് റിസോഴ്‌സ് ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച് നടത്തിയ പഠനത്തിൽ വായു ഗുണനിലവാരത്തിൽ കുറവുണ്ടായതായി കണ്ടെത്തിയെന്നും ഗ്യാസ് തന്തൂരുകളിലേക്ക് മാറാൻ നിർദേശിച്ചെന്നും മുനിസിപ്പൽ കമ്മീഷണർ ഇന്ദിർജിത് സിംഗ് പറഞ്ഞു.
Read More... ഷെറീന ടീച്ചറുടെ ഒരൊറ്റ വോയിസ് മെസേജ്; വയനാട്ടിലെ കുട്ടികൾക്ക് പഠനോപകരണങ്ങൾ നൽകി കുരുന്നുകളുടെ കൈത്താങ്ങ്
അതേസമയം, തീരുമാനത്തിന് സമ്മിശ്ര പ്രതികരണമാണുണ്ടായത്. കൽക്കരി തന്തൂറിൽ പാചകം ചെയ്യുന്ന രുചി ഒരിക്കലും ഗ്യാസിൽ ലഭിക്കില്ലെന്ന് ഹോട്ടലുടമകൾ പറയുന്നു. ലഖ്‌നൗവിലെ തന്തൂരി കെബാബിന്റെ പോരിമ നഷ്ടപ്പെടുമെന്നും കച്ചവടക്കാർ പറഞ്ഞു. അതേസമയം, പരിസ്ഥിതിയെ സംരക്ഷിക്കാൻ ചില തീരുമാനം കൈക്കൊള്ളുന്നതിൽ തെറ്റില്ലെന്നാണ് ഒരുവിഭാഗത്തിന്റെ അഭിപ്രായം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam