'50- കാരൻ ഹിന്ദി അധ്യാപകൻ 17-കാരി വിദ്യാർഥിനിയുമായി ഒളിച്ചോടി, 30000 രൂപയും കൊണ്ടുപോയി'; പിതാവിന്റെ പരാതി!

Published : Oct 10, 2023, 08:54 PM IST
 '50- കാരൻ ഹിന്ദി അധ്യാപകൻ 17-കാരി വിദ്യാർഥിനിയുമായി ഒളിച്ചോടി, 30000 രൂപയും കൊണ്ടുപോയി'; പിതാവിന്റെ പരാതി!

Synopsis

സംഭവത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാതത്തിനാൽ തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. ചിത്രം പ്രതീകാത്മകം

ലഖ്‌നൗ: ഉത്തർപ്രദേശിലെ ഗോണ്ടയിൽ 17 -കാരിയായ വിദ്യാർത്ഥിനിയെയും കൂട്ടി 50 -കാരനായ അധ്യാപകൻ ഒളിച്ചോടിയതായി പിതാവിന്റെ പരാതി. സംഭവത്തിൽ പെൺകുട്ടിക്ക് പ്രായപൂർത്തിയാകാതത്തിനാൽ തട്ടിക്കൊണ്ടുപോകൽ വകുപ്പുകൾ ചുമത്തി പൊലീസ് കേസെടുത്തു. വെള്ളിയാഴ്ച മുതൽ കാണാതായ പെൺകുട്ടി  വീട്ടിൽ നിന്ന് 30,000 രൂപയും പണവും ആഭരണങ്ങളും കൊണ്ടുപോയി. ഹിന്ദി അധ്യാപകനായ ഇയാൾ, പ്രായപൂർത്തിയാകാത്ത മകളോടൊപ്പമുള്ള മോശമായ വീഡിയോ പ്രചരിപ്പിച്ചെന്നും പെൺകുട്ടിയുടെ പിതാവ് പരാതിയിൽ പറയുന്നു. 

സംഭവത്തിൽ പെൺകുട്ടിയെ കണ്ടെത്താൻ ശ്രമം നടത്തുകയാണെന്ന് ഗോണ്ട അഡീഷണൽ പൊലീസ് സൂപ്രണ്ട് ശിവ് രാജ് പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. അധ്യാപകനുമായി ബന്ധപ്പെട്ട് ബഹ്‌റൈച്ചിൽ നിന്നുള്ള  ചില വിവരങ്ങൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ഒളിവിൽ കഴിയാൻ സാധ്യതയുള്ള ഇടങ്ങളെല്ലാം പൊലീസ് പരിശോധന നടത്തുന്നുണ്ട്. മേഖലയിലെ എല്ലാ ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. പെൺകുട്ടി പുറത്തുപോകുന്ന സമയങ്ങളിൽ അധ്യാപകനായ പ്രതി പെൺകുട്ടിയെ പിന്തുടരാറുണ്ടായിരുന്നു എന്ന് നാട്ടുകാർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

Read more:  ആപ്പിൾ വാങ്ങാൻ വിമാനത്തിൽ ദില്ലിയിലെത്തി; സുഹൃത്തയച്ച കാറിൽ കയറി, കിട്ടിയത് എട്ടിന്‍റെ പണി, പോയത് 3 ലക്ഷം!

അതേസമയം, ആദ്യം തന്റെ പരതാി പൊലീസ് ഗൗരവമായി എടുത്തിരുന്നില്ലെന്ന് പെൺകുട്ടിയുടെ പിതാവ് ആരോപിച്ചു. ജില്ലാ പോലീസ് മേധാവിയെ കണ്ടതിന് ശേഷമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.  കഴിഞ്ഞ ഒരു വർഷമായുള്ള എന്റെ സമ്പാദ്യമെല്ലാം ഞാൻ വീട്ടിൽ സൂക്ഷിച്ചിരുന്നു. അത് എന്റെ മകൾ എടുത്തുകൊണ്ടുപോയി. അധ്യാപകനായ പ്രതി ഞങ്ങളുടെ ഗ്രാമത്തിൽ തന്നെയായിരുന്നു താമസിച്ചിരുന്നത്. ഞങ്ങളുടെ വീടുകൾ തമ്മിൽ 500 മീറ്റർ അകലം മാത്രമേ ഉണ്ടായിരുന്നുള്ളു. ആദ്യം കാണുമ്പോൾ വളരെ ശാന്തനും വിവേകമുള്ള അധ്യാപകനായി തോന്നിയിരുന്നു.  അയാൾ എന്നെ സമീപിച്ച്,  മകളെ സൗജന്യമായി പഠിപ്പിച്ച് ഓഫീസറാക്കാമെന്ന് വാഗ്ദാനം ചെയ്തു. അയാൾക്ക് മറ്റ് പദ്ധതികളുണ്ടായിരുന്നു എന്ന് എനിക്ക് അപ്പോൾ അറിയില്ലായിരുന്നു എന്നും പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV
Read more Articles on
click me!

Recommended Stories

കർണാടകയിലെ സിദ്ധരാമയ്യ-ശിവകുമാർ അധികാരത്തർക്കം; പ്രശ്നപരിഹാരത്തിന് സോണിയ നേരിട്ടിറങ്ങുന്നു
കണക്കുകൂട്ടലുകൾ പിഴച്ചുപോയി, വ്യോമയാനമന്ത്രിക്ക് മുന്നിൽ കുറ്റസമ്മതം നടത്തി ഇൻഡിഗോ സിഇഒ; യാത്രാ പ്രതിസന്ധിയിൽ കടുത്ത നടപടി ഉറപ്പ്