ഗവ. സ്കൂളിൽ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ; 3 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Published : Feb 23, 2024, 02:31 PM IST
ഗവ. സ്കൂളിൽ അധ്യാപകൻ തൂങ്ങിമരിച്ച നിലയിൽ; 3 പേജുള്ള ആത്മഹത്യാ കുറിപ്പ് കണ്ടെത്തി

Synopsis

സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു

ന്യൂഡൽഹി: അധ്യാപകനെ സ്കൂള്‍ കെട്ടിടത്തിനുള്ളിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. ഓൾഡ് സീമാപുരിയിൽ ഗവ. ബോയ്സ് സീനിയർ സെക്കണ്ടറി സ്കൂളിലാണ് സംഭവം. വിവരം ലഭിച്ചതനുസരിച്ച് പൊലീസ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

ഗാസിയാബാദിലെ ഷാലിമാർ ഗാർഡൻ സ്വദേശിയായ അശുതോഷ് എന്ന അധ്യാപകനാണ് മരിച്ചത്. മൂന്ന് പേജുള്ള ആത്മഹത്യാ കുറിപ്പ് അധ്യാപകന്റെ ബാഗിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സാമ്പത്തിക പരാധീനതകള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നും അതിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നു. ജില്ലാ ക്രൈം സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ജിടിബി ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പൊലീസ് അന്വേഷണം തുടരുകയാണ്.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക.  ടോള്‍ ഫ്രീ നമ്പര്‍:  Toll free helpline number: 1056, 0471-2552056)

ഏഷ്യാനെറ്റ് ന്യൂസ്

PREV
Read more Articles on
click me!

Recommended Stories

തടസം നീങ്ങി പറന്ന് തുടങ്ങിയതേ ഉള്ളൂ, അതിനിടെ ഇൻഡിഗോ വിമാനത്തിനുള്ളിൽ എത്തിയ അപ്രതീക്ഷിത അതിഥി, വീഡിയോ
ക്ഷേത്രത്തിൽ നിന്ന് പ്രസാദമായി ലഭിച്ചത് സ്വര്‍ണ മോതിരം; പിന്നീട് നടന്നത് പരമ്പരാഗത രീതിയിൽ യുവതിയുടെ 'കൃഷ്ണ ഭഗവാനുമായുള്ള വിവാഹം'