പെൺകുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

Published : Jul 31, 2022, 02:41 PM IST
പെൺകുട്ടിയെ തല്ലുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ: സര്‍ക്കാര്‍ പ്രൈമറി സ്കൂള്‍ അധ്യാപകന് സസ്പെന്‍ഷന്‍

Synopsis

മമതഖേഡയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അധ്യാപകനെതിരെ നടപടി വന്നത്.

രത്‌ലാം: സർക്കാർ പ്രൈമറി  സ്‌കൂളിൽ വിദ്യാർത്ഥിനിയെ അധ്യാപകന്‍ വളരെ ക്രൂരമായി മര്‍ദ്ദിച്ച വീഡിയോ വൈറലായിരുന്നു. സംഭവം വിവാദമായതോടെ മധ്യപ്രദേശിലെ രത്‌ലാം ജില്ലയിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.

മമതഖേഡയിലെ സർക്കാർ പ്രൈമറി സ്‌കൂളിൽ നടന്ന സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതിനെ തുടർന്നാണ് അധ്യാപകനായ ജെ കെ മൊഗരയ്‌ക്കെതിരെ നടപടി വന്നത്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ജില്ലാ വിദ്യാഭ്യാസ ഓഫീസർ (ഡിഇഒ) കെ സി ശർമ അറിയിച്ചു.

പ്രൈമറി സ്‌കൂളിൽ 1 മുതൽ 5 വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥിനികളെ അധ്യാപകർ തല്ലുമെന്ന പരാതിയും അധികൃതർക്ക് ലഭിച്ചിട്ടുണ്ടെന്ന്  ജില്ലാ വിദ്യാഭ്യാസ ഓഫീസർ പിടിഐയോട് പറഞ്ഞു.

വ്യാഴാഴ്ചയാണ് സംഭവം നടന്നതെങ്കിലും ശനിയാഴ്ചയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതെന്നാണ് സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഇതിന് അനുബന്ധമായി പുറത്തുവന്ന  വീഡിയോയിൽ അധ്യാപിക മറ്റ് ചില പെൺകുട്ടികളെ തല്ലുന്നതും കാണുന്നുണ്ട്
 
ടീച്ചർ അടിക്കുമെന്ന് ഭയന്ന് നിരവധി പെൺകുട്ടികൾ സ്‌കൂളിൽ വരുന്നില്ലെന്നും ഇത് സ്ഥിരം സംഭവമാണെന്നും സ്കൂളിലെ ഒരു കുട്ടിയെ ഉദ്ധരിച്ച് പ്രദേശിക മാധ്യമപ്രവര്‍ത്തകര്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

അധ്യാപികയെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്തു, വീഡിയോ ചിത്രീകരിച്ചു; സ്കൂൾ ഡയറക്ടർക്കെതിരെ കേസ്

എട്ടാംക്ലാസ് വിദ്യാര്‍ത്ഥിയെ ലൈംഗികമായി ഉപദ്രവിച്ചു; സ്കൂള്‍ പ്രിന്‍സിപ്പാള്‍ അറസ്റ്റില്‍

 

സൂറത്ത്:  ഗുജറാത്തിലെ സൂറത്തില്‍ മുനിസിപ്പൽ സ്‌കൂൾ പ്രിൻസിപ്പല്‍ വിദ്യാർത്ഥിയെ ലൈംഗികമായി പീഡിപ്പിച്ചതിന് അറസ്റ്റില്‍. സ്‌കൂൾ അധികൃതരുടെ പരാതിയെത്തുടർന്ന് പ്രതിയായ നിശാന്ത് വ്യാസിനെ സ്‌കൂൾ പ്രിൻസിപ്പൽ സ്ഥാനത്ത് നിന്ന് സസ്‌പെൻഡ് ചെയ്‌ത് ദിവസങ്ങൾക്കുള്ളിലാണ് ശനിയാഴ്ച രാത്രി അറസ്റ്റ് നടന്നതെന്ന് പൊലീസ് അറിയിച്ചു.

പീഡനത്തിനിരയായ 14 വയസ്സുള്ള ആൺകുട്ടി സ്‌കൂളിൽ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് എന്നാണ് പൊലീസ് പറയുന്നു. കുട്ടിയുടെ വസ്ത്രങ്ങൾ അഴിച്ചുമാറ്റി പീഡിപ്പിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെയാണ് സംഭവം വിവാദമായത്.
 
ജൂലൈ 19 ന് വ്യാസിനെതിരെ പുന പോലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും  പോക്‌സോ നിയമത്തിലെ സെക്ഷൻ 12 പ്രകാരം കേസെടുത്തതായും പൊലീസ് പറഞ്ഞു. തുടര്‍ന്ന് ഇയാള്‍ ഒളിവിലായിരുന്നു.

"പ്രതിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് അറസ്റ്റ് നടന്നത്. ഇയാൾക്കെതിരെ എഫ്‌ഐആർ ഫയൽ ചെയ്തതുമുതൽ ഇയാൾ ഒളിവിലായിരുന്നു," പുന പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.

എഫ്‌ഐആറിൽ പറയുന്നതനുസരിച്ച്, മറ്റ് വിദ്യാർത്ഥികൾ അവനെ കളിയാക്കുന്നതിനിടയിൽ വസ്ത്രം അഴിച്ചുമാറ്റിയ കുട്ടിയെ ഉപദ്രവിക്കുന്നത് മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്യാനും പ്രിന്‍സിപ്പാല്‍ കൂട്ടു നിന്നും എന്നാണ് പറയുന്നത്. 

വീഡിയോയുടെ അടിസ്ഥാനത്തിൽ ഇരയുടെ രക്ഷിതാക്കളുടെ പരാതിയെ തുടർന്ന് വ്യാസിനെ സസ്പെൻഡ് ചെയ്തിരുന്നു. മുനിസിപ്പൽ സ്‌കൂൾ ബോർഡ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് സ്‌കൂള്‍ വ്യാസിനെതിരെ പോലീസിൽ പരാതി നൽകിയത്. അന്വേഷണത്തിന് ശേഷം സസ്‌പെൻഡ് ചെയ്യുന്നതിന് മുമ്പ് മറ്റൊരു സ്‌കൂളിലേക്ക് ഇയാളെ സ്ഥലം മാറ്റിയിരുന്നു. 

പ്രായം 18 മാത്രം, ഭര്‍തൃവീടുകളില്‍ പൊലിഞ്ഞത് രണ്ട് ജീവന്‍; കണ്ണീര്‍ തോരാതെ കുടുംബങ്ങള്‍

മംഗ്ലൂരു ഫാസിൽ കൊലക്കേസ് : കൊലയാളി സംഘമെത്തിയ കാറിന്റെ ഡ്രൈവർ അറസ്റ്റിൽ

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം