പരീക്ഷക്കിടെ 9-ാം ക്ലാസുകാരനെക്കൊണ്ട് അധ്യാപികക്കായി വാങ്ങിയ ചിക്കൻ മുറിപ്പിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

Published : Apr 28, 2025, 07:09 PM IST
പരീക്ഷക്കിടെ 9-ാം ക്ലാസുകാരനെക്കൊണ്ട് അധ്യാപികക്കായി വാങ്ങിയ ചിക്കൻ മുറിപ്പിച്ച സംഭവം; അധ്യാപകന് സസ്പെൻഷൻ

Synopsis

വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് അധ്യാപകനായ മോഹൻലാൽ ദോഡയെ ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. 

ജയ്പൂർ: രാജസ്ഥാനിൽ പരീക്ഷ എഴുതിക്കാതെ 9-ാം ക്ലാസ് വിദ്യാ‌‍‌ർത്ഥിയെക്കൊണ്ട് ചിക്കൻ മുറിപ്പിച്ച സംഭവത്തിൽ അധ്യാപകന് സസ്പെൻഷൻ. പരീക്ഷ എഴുതിക്കൊണ്ടിരുന്ന വിദ്യാ‌‌‌ർത്ഥിയെ അത് തുടരാൻ സമ്മതിക്കാതെ അധ്യാപകൻ മറ്റൊരു അധ്യാപികക്കായി വാങ്ങിയ ചിക്കൻ മുറിക്കാൻ ആവശ്യപ്പെടുകയായിരുന്നുവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോ‌ർട്ട് ചെയ്യുന്നു. സംഭവവുമായി ബന്ധപ്പെട്ട്  മോഹന്‍ലാല്‍ ദോഡയ്‌ക്കെതിരെയാണ് നടപടിയെടുത്തിരിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി മദൻ ദിലാവറിന്റെ ഉത്തരവനുസരിച്ചാണ് അധ്യാപകനായ മോഹൻലാൽ ദോഡയെ ഞായറാഴ്ച ഉച്ചയ്ക്ക് വിദ്യാഭ്യാസ വകുപ്പ് സസ്‌പെൻഡ് ചെയ്തത്. 

ശനിയാഴ്ച്ചയാണ് ഈ വിചിത്ര സംഭവമുണ്ടായത്. ഉദയ്പൂരിലെ കോട്ടഡയിലെ ആദിവാസി മേഖലയിലുള്ള സാവൻ ക്യാര സർക്കാർ ഹയർ സെക്കൻഡറി സ്കൂളിലാണ് വിദ്യാ‍‌ർത്ഥിക്കെതിരെയുള്ള ഈ ക്രൂരത അരങ്ങേറിയത്. പിന്നീട് വിദ്യാർത്ഥി ചിക്കൻ മുറിക്കുന്നതിന്റെയടക്കം ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറം ലോകമറിയുന്നത്. 

സ്കൂളിൽ ഇം​ഗ്ലീഷ് പരീക്ഷ നടക്കുന്നതിനിടെ ക്ലാസ് മുറിയിൽ കയറി ചിക്കൻ മുറിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ കൂടെക്കൂട്ടിക്കൊണ്ട് പോയെന്നും ചെയ്തു കൊടുത്തുവെന്നും ഒൻപതാം ക്ലാസുകാരൻ രാഹുൽ കുമാർ പർഗി മൊഴി നൽകി. സംഭവത്തെക്കുറിച്ച് അറിഞ്ഞ ഗ്രാമവാസികളും പ്രാദേശിക പ്രതിനിധികളും അധ്യാപകനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രി ബാബുലാൽ ഖരാഡി, ഉദയ്പൂർ എംപി മന്നലാൽ റാവത്ത് എന്നിവർക്കും പരാതി നൽകുകയായിരുന്നു. 

നാട്ടിൽ മീൻവിൽപന,16 കാരിയുമായി പ‌ഞ്ചാബിലേക്ക് മുങ്ങി, സിനിമാറ്റിക് ട്വിസ്റ്റ്; കയ്യോടെ പിടികൂടി പൊലീസ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം...

PREV
Read more Articles on
click me!

Recommended Stories

അഞ്ച് വയസ്സുകാരനെ പുലി കടിച്ചു കൊന്നു; മൃതദേഹം കണ്ടെടുത്തത് തേയിലതോട്ടത്തിൽ നിന്ന്, സംഭവം തമിഴ്നാട്ടിലെ വാൽപ്പാറയിൽ
'നാളെ 8 മണിക്കുള്ളിൽ എല്ലാവർക്കും പണം കൊടുത്ത് തീർത്തിരിക്കണം', കടുപ്പിച്ച് കേന്ദ്രം സർക്കാർ, ഇൻഡിഗോയ്ക്ക് അന്ത്യശാസനം