ഭാര്യയേയും മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

Published : Mar 16, 2023, 10:02 AM IST
ഭാര്യയേയും മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു

Synopsis

ഭാര്യ പ്രിയങ്കയെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. പിന്നീട് മകൻ താനിഷ്കനേയും കൊന്ന ശേഷം സുദീപ്തോ ​ഗാം​ഗുലി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിടിഐയോട് പൊലീസ് പറഞ്ഞു. 

പൂനൈ: ഭാര്യയേയും എട്ടു വയസുള്ള മകനേയും കൊന്ന് ടെക്കി ആത്മഹത്യ ചെയ്തു. പൂനെയിലെ ഓന്തിലാണ് 44 കാരനായ ടെക്കി എട്ടു വയസ്സുള്ള മകനേയും ഭാര്യയേയും കൊന്ന് ആത്മഹത്യ ചെയ്തത്. ഫ്ലാറ്റിൽ മൂവരും മരിച്ചു കിടക്കുന്നതാണ് കണ്ടതെന്ന് പൊലീസ് പറഞ്ഞു.‌

ഭാര്യ പ്രിയങ്കയെയാണ് ആദ്യം കൊലപ്പെടുത്തുന്നത്. പിന്നീട് മകൻ താനിഷ്കനേയും കൊന്ന ശേഷം സുദീപ്തോ ​ഗാം​ഗുലി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പിടിഐയോട് പൊലീസ് പറഞ്ഞു. 

ബെം​ഗളൂരുവിലുള്ള സുദീപ്തോയുടെ സഹോദരൻ വിളിച്ചിട്ടും ഫോൺ എടുക്കാത്തതിനെ തുടർന്നാണ് മരണവിവരം പുറത്തറിയുന്നത്. സുദീപ്തയുടെ സുഹൃത്തിനോട് ഫ്ലാറ്റിൽ ചെന്ന് അന്വേഷിക്കാൻ ആവശ്യപ്പെടുകയായിരുന്നു. ഫ്ളാറ്റ് ലോക്ക് ചെയ്തതിനാൽ സുഹൃത്ത് പൊലീസ് സ്റ്റേഷനിൽ മിസ്സിങ് കേസ് ഫയൽ ചെയ്തു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. സുദീപ്തയുടെ ഫോൺ ടവർ ലൊക്കേഷൻ അനുസരിച്ച് നടത്തിയ അന്വേഷണത്തിൽ ഫോൺ ഫ്ളാറ്റിൽ തന്നെയാണെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് കീ ഉപയോ​ഗിച്ച് ഫ്ലാറ്റ് തുറക്കുകയായിരുന്നു. 

തൃശ്ശൂരിലെ സദാചാര കൊലപാതകം: പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാൾ കൂടി അറസ്റ്റിൽ

പ്രിയങ്കയുടേയും താനിഷ്കയുടേയും മൃതദേഹം പ്ലാസ്റ്റിക് കവറുകളിലായിരുന്നു. സുദീപ്തോയെ തൂങ്ങി മരിച്ചനിലയിലും കണ്ടെത്തിയെന്ന് അന്വേഷണ ഉദ്യോ​ഗസ്ഥർ പറയുന്നു. ആത്മഹത്യയുമായി ബന്ധപ്പെട്ട യാതൊരു കുറിപ്പും കണ്ടെത്തിയിട്ടില്ല. അടുത്തിടെ സോഫ്റ്റ് വെയർ ജോലി രാജിവെച്ച് സുദീപ്തോ സ്വന്തം ബിസിനസ് തുടങ്ങിയിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം നടത്തി വരികയാണ്. 

അറസ്റ്റിനായി വീണ്ടും പൊലീസെത്തി, പിന്നാലെ ഇമ്രാന്‍റെ വീഡിയോ! പ്രവർത്തകർ സംഘടിച്ചെത്തി; പാകിസ്ഥാനിൽ വൻ സംഘർഷം

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിവാഹമോചിതയുടെ അസാധാരണ തീരുമാനം; പരമോന്നത കോടതി അപൂർവ്വമെന്ന് പറഞ്ഞ നന്മ, ഭർത്താവിൽ നിന്ന് ജീവനാംശമായി ഒന്നും വേണ്ട
ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്