എയര്‍ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക പ്രശ്നം തുടര്‍ക്കഥ; ദുരിതത്തിലായി യാത്രക്കാര്‍, ഇന്നലെ മാത്രം മുടങ്ങിയത് മൂന്ന് വിമാനങ്ങള്‍

Published : Jun 17, 2025, 03:33 PM IST
air india flight

Synopsis

അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു

ദില്ലി: എയർ ഇന്ത്യ വിമാനങ്ങളിൽ സാങ്കേതിക തകരാർ ഇന്നും തുടർന്നത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സാൻഫ്രാൻസിസ്കോയിൽനിന്നും മുംബൈക്ക് പുറപ്പെട്ട വിമാനവും തകരാറിനെ തുടർന്ന് പുലർച്ചെ കൊൽക്കത്തയിൽ അടിയന്തരമായി ലാന്‍ഡ് ചെയ്തു. ഇന്നലെ മൂന്ന് വിമാനങ്ങൾ തകരാറിനെ തുടർന്ന് യാത്രാമധ്യേ തിരിച്ചിറക്കിയിരുന്നു. അതിനിടെ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്ത് അമർനാഥ് തീർത്ഥയാത്രാ പാത നോ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചു.

സാൻഫ്രാൻസിസ്കോയിൽനിന്നും കൊൽക്കത്ത വഴി ചെന്നൈക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം പുലര്‍ച്ചെ 12.45 ന് കൊൽക്കത്തയിൽ ഇറങ്ങുന്നതിനിടെയാണ് സാങ്കേതിക തകരാർ കണ്ടെത്തിയത്. പിന്നാലെ യാത്രക്കാരെ വിമാനത്തിൽനിന്നും ഇറക്കി. വിമാനത്തിൽ പരിശോധന നടപടികൾ ഇപ്പോഴും തുടരുകയാണ്. ബുദ്ധിമുട്ടിലായ യാത്രക്കാർ പ്രതിഷേധം അറിയിച്ചു. 

ഇന്നലെ എയർ ഇന്ത്യയുടെ ഹോങ്കോങ് - ദില്ലി, ദില്ലി - റാഞ്ചി, ചെന്നൈ - ലണ്ടൻ വിമാനങ്ങളാണ് സാങ്കേതിക തകരാറിനെ തുടർന്ന് യാത്രാമധ്യേ അടിയന്തരമായി ഇറക്കിയത്. അതിനിടെ അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ ഇന്ത്യയിലെത്തിയ ബോയിം​ഗ് കമ്പനിയുടെ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്‍റ് സ്റ്റെഫാനി പോപ്പും, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരനുമായി കൂടിക്കാഴ്ച നടത്തി. 

ഹരിയാന ​ഗുരു​ഗ്രാമിലെ എയർ ഇന്ത്യ ആസ്ഥാനത്തായിരുന്നു കൂടികാഴ്ച. ജൂലൈ 3ന് തുടങ്ങുന്ന അമർനാഥ് തീർത്ഥയാത്ര പാതയിൽ ഡ്രോൺ ആക്രമണ സാധ്യത കണക്കിലെടുത്താണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നോ ഫ്ലൈസോൺ പ്രഖ്യാപിച്ചത്. പരമ്പരാ​ഗത പാതയിലും, ബാൽതാൽ പാതയിലും ഡ്രോണുകളും, യുഎവികളും മുതൽ ബലൂണുകൾക്ക് വരെ വിലക്ക് ബാധകമാണ്. ജൂലൈ ഒന്ന് മുതൽ ആ​ഗസ്റ്റ് 10 വരെയാണ് നിയന്ത്രണം ബാധകമാവുക. പഹൽ​ഗാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചത്.

PREV
JN
About the Author

Jinu Narayanan

2023 മുതൽ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിൽ പ്രവര്‍ത്തിക്കുന്നു. നിലവിൽ സീനിയര്‍ സബ് എഡിറ്റര്‍. ഇംഗ്ലീഷിൽ ബിരുദവും ജേണലിസം ആന്‍റ് മാസ് കമ്യൂണക്കേഷനിൽ ബിരുദാനന്തര ബിരുദവും നേടി. പ്രാദേശിക, കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, എന്റർടെയ്ൻമെൻ്റ്, സയൻസ്, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. 11 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയവിൽ നിരവധി ന്യൂസ് സ്റ്റോറികള്‍, ഹ്യൂമൻ ഇന്‍ററസ്റ്റ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. ദേശീയ സര്‍വകലാശാല കായികമേള, ദേശീയ സ്കൂള്‍ കായികമേള,ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകള്‍ തുടങ്ങിയവ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റൽ മീഡിയകളിൽ പ്രവര്‍ത്തന പരിചയം. ഇ മെയിൽ:jinu.narayanan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ജോലി സമയം കഴിഞ്ഞാൽ കോൾ എടുക്കേണ്ട, ഇ-മെയിൽ നോക്കേണ്ട; ഇതടക്കം സുപ്രധാനമായ ബില്ലുകൾ ലോക്സഭയിൽ, വധശിക്ഷ നിർത്തലാക്കണമെന്ന് കനിമൊഴി
60000 പേർക്ക് ബിരിയാണി, സൗദിയിൽനിന്ന് മതപുരോ​ഹിതർ, ബം​ഗാളിനെ ഞെട്ടിച്ച് ഇന്ന് 'ബാബരി മസ്ജിദ്' നിർമാണ ഉദ്ഘാടനം, കനത്ത സുരക്ഷ