തെലങ്കാനയിൽ 800 വർഷം പഴക്കമുള്ള ശിവ ക്ഷേത്രം സർക്കാർ സ്‌കൂൾ നിർമിക്കാനായി തകർത്തു; വൻ പ്രതിഷേധം

Published : May 09, 2026, 08:15 PM IST
SIva Temple

Synopsis

വാറങ്കലിൽ സ്കൂൾ നിർമ്മാണത്തിനായി 800 വർഷം പഴക്കമുള്ള കകതിയ കാലഘട്ടത്തിലെ ശിവക്ഷേത്രം തകർത്തത് വൻ പ്രതിഷേധത്തിന് ഇടയാക്കി. നാട്ടുകാരും പ്രതിപക്ഷവും രംഗത്തെത്തിയതോടെ, ക്ഷേത്രം പുനർനിർമ്മിക്കുമെന്ന് സർക്കാർ ഉറപ്പുനൽകി.

വാറങ്കൽ: ഹൈദരാബാദിൽ 800 വർഷത്തോളം പഴക്കമുണ്ടെന്ന് കരുതുന്ന ശിവക്ഷേത്രം സർക്കാർ അനുമതിയോടെ തകർത്തു. ഇതിന് പിന്നാലെ നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. ഖനപുർ മണ്ഡലത്തിലെ അശോക് നഗർ ഗ്രാമത്തിലെ ക്ഷേത്രമാണ് സ്‌കൂൾ നിർമ്മാണത്തിൻ്റെ പേരിൽ തകർത്തത്.

കകതിയ രാജവംശ കാലത്ത് അന്നത്തെ രാജാവ് ഗണപതി ദേവ നിർമ്മിച്ചതാണ് ക്ഷേത്രമെന്നാണ് നാട്ടുകാർ പറയുന്നത്. ക്ഷേത്രത്തിൻ്റെ തകർത്ത ഭാഗങ്ങളുടെ ചിത്രങ്ങളും ദൃശ്യങ്ങളും വ്യാപകമായി സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ വൻതോതിൽ പ്രതിഷേധം ഉയർന്നു. ഏറെക്കാലമായി ആവർത്തിച്ച് സർക്കാർ സംവിധാനങ്ങളോട് ആവശ്യപ്പെട്ടിട്ടും ക്ഷേത്രം പുനരുദ്ധരിക്കുകയോ സംരക്ഷിക്കുകയോ ചെയ്യാതെ അവഗണിക്കുകയായിരുന്നു എന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. നിധിയുണ്ടെന്ന വിശ്വാസത്തിൽ ക്ഷേത്രത്തിൽ അജ്ഞാതരായ പലരും സ്ഫോടകവസ്തുക്കൾ അടക്കം ഉപയോഗിച്ച് മുൻപ് തിരച്ചിൽ നടത്തിയിട്ടുണ്ടെന്നും നാട്ടുകാർ പറയുന്നു. എന്നാൽ സർക്കാർ ഏജൻസികൾ തന്നെ ക്ഷേത്രം തകർക്കുമെന്ന് കരുതിയില്ലെന്നാണ് നാട്ടുകാരുടെ ഭാഗം.

പ്രദേശത്തെ 30 ഏക്കറോളം സ്ഥലം ഇൻ്റഗ്രേറ്റഡ് സ്‌കൂൾ പദ്ധതിക്കായി സർക്കാർ കണ്ടെത്തിയതാണ്. ഈ പദ്ധതിക്കായി പദ്ധതി പ്രദേശം വൃത്തിയാക്കുന്നതിനിടയിലാണ് ക്ഷേത്രത്തിൻ്റെ ഭാഗങ്ങൾ തകർത്തത്. ക്ഷേത്രം ഉടൻ പുനർനിർമിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളെല്ലാം രംഗത്തെത്തി. ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധവുമായി മുന്നോട്ട് വരുമെന്നാണ് മുന്നറിയിപ്പ്. പ്രതിഷേധം ഉയർന്നതിന് പിന്നാലെ വാറങ്കൽ ജില്ലാ കളക്ടർ സത്യ ശാരദയും നർസംപേട് എംഎൽഎ ദോന്തി മാധവ റെഡ്ഡിയും സ്ഥലത്തെത്തി. പദ്ധതി സ്ഥലത്തെ ക്ഷേത്രത്തിൻ്റെ സവിശേഷതകൾ പരിഗണിക്കുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് എംഎൽഎ കുറ്റപ്പെടുത്തി. സിവ ക്ഷേത്രം സ്‌കൂൾ പദ്ധതിക്കൊപ്പം പുനർനിർമിക്കുമെന്നും ഇവിടെ സരസ്വതി ദേവിയുടെ പ്രതിഷ്‌ഠ നടത്തുമെന്നും എംഎൽഎ ജനങ്ങൾക്ക് ഉറപ്പുനൽകി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒടുവിൽ ആശ്വാസം, 'ജനനായകന്' ഗവർണർ സമയം അനുവദിച്ചു, ലോക്ഭവനിൽ കൂടിക്കാഴ്ചക്കായി വിജയ്, സത്യപ്രതിജ്ഞയുടെ സ്ഥലവും സമയവും ഉടൻ തീരുമാനിക്കും
വിജയ് ഭരണം ഉറപ്പിച്ചതിന് പിന്നാലെ സ്റ്റാലിന്‍റെ ആദ്യ പ്രതികരണം; 'നന്ദി പറയാൻ കോൺഗ്രസുകാർ എത്തിയില്ല', ഒപ്പം നിന്നവ‍ർക്ക് നന്ദി