പരേഡ് ഗ്രൗണ്ട്‍സിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല; ഹൈക്കോടതിയുടെ നിർദേശം മറികടന്ന് തെലങ്കാന സർക്കാർ

By Web TeamFirst Published Jan 26, 2023, 11:29 AM IST
Highlights

പരേഡ് ഗ്രൗണ്ട്‍സിൽ റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി.

ഹൈദരാബാദ്: റിപ്പബ്ലിക് ദിനം പൂർണ തോതിൽ നടത്തണമെന്ന തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ് മറികടന്ന് തെലങ്കാന സർക്കാർ. സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്സിൽ ഇത്തവണയും സർക്കാർ പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ ദേശീയ പതാക ഉയർത്തി.

കേന്ദ്രമാനദണ്ഡങ്ങളും ചട്ടങ്ങളും അനുസരിച്ച് റിപ്പബ്ലിക് ദിന പരേഡ് നടത്തണമെന്ന കോടതിയുടെ കർശന നിർദേശം തെലങ്കാന സർക്കാർ പാലിച്ചില്ല. എല്ലാ വർഷവും പരേഡ് നടത്തുന്ന സെക്കന്തരാബാദിലെ പരേഡ് ഗ്രൗണ്ട്‍സിൽ ഇത്തവണയും റിപ്പബ്ലിക് ദിന പരേഡ് നടത്തിയില്ല. രാജ്ഭവനിൽ മുൻ നിശ്ചയിച്ച പോലെ ഗവർണർ തമിഴിസൈ സൗന്ദർരാജൻ പതാക ഉയർത്തി. തുടർന്ന് രാജ്ഭവൻ തയ്യാറാക്കിയ റിപ്പബ്ലിക് ദിന സന്ദേശവും ഗവർണർ വായിച്ചു. എന്നാല്‍, തെലങ്കാന മുഖ്യമന്ത്രി കെ സി ആർ ചടങ്ങിൽ പങ്കെടുത്തില്ല. സർക്കാരിനെ പ്രതിനിധീകരിച്ച്  ചീഫ് സെക്രട്ടറിയും ഡിജിപിയുമാണ് ചടങ്ങിൽ പങ്കെടുത്തത്. 

Also Read: തെലങ്കാന സർക്കാരിന് തിരിച്ചടി; പൂര്‍ണതോതില്‍ റിപ്പബ്ലിക് ദിനപരേഡ് സംഘടിപ്പിക്കണമെന്ന് ഹൈക്കോടതി

മുഖ്യമന്ത്രി പക്ഷേ പരേഡ് ഗ്രൗണ്ട്സിൽ 10 മണിക്ക് എത്തി രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്കുള്ള ആദരം അർപ്പിച്ചു. പരേഡും ഗാർഡ് ഓഫ് ഓണറും ഉൾപ്പെടുത്തി റിപ്പബ്ലിക് ദിന പരിപാടി നടത്തണമെന്നായിരുന്നു തെലങ്കാന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കൊവിഡ് എന്ന കാരണം പറഞ്ഞാണ് വിപുലമായ റിപ്പബ്ലിക് ദിനാഘോഷം ഇത്തവണയും ഉണ്ടാകില്ലെന്ന് തെലങ്കാന സർക്കാർ വ്യക്തമാക്കിയത്. കഴിഞ്ഞ വർഷവും തെലങ്കാനയിൽ ഗവർണറും മുഖ്യമന്ത്രിയും അവരവരുടെ വസതികളിൽ വെവ്വേറെയായാണ് പതാക ഉയർത്തിയത്. ഗവർണറും സർക്കാരും തമ്മിലുള്ള പോര് മുറുകവേ കോടതി ഇടപെടൽ ഉണ്ടായിട്ടും റിപ്പബ്ലിക് പരേഡ് നടത്താതിരുന്നതിന്റെ നിയമപ്രശ്നങ്ങളാകും ഇനി കെസിആറിനെ കാത്തിരിക്കുന്നത്.

click me!