'സർക്കാർ ജീവനക്കാർ മാതാപിതാക്കളെ നോക്കുന്നില്ല'; ശമ്പളത്തിന്റെ 15 ശതമാനം അക്കൗണ്ടിലേക്ക്, നിർദേശവുമായി തെലങ്കാന മുഖ്യമന്ത്രി

Published : Jul 01, 2025, 09:59 AM IST
indian currency

Synopsis

അസമിൽ ഇത്തരമൊരു പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികൾ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

ഹൈദരാബാദ്: ജീവനക്കാരുടെ ശമ്പളത്തിന്റെ 10–15 ശതമാനം നേരിട്ട് അവരുടെ പ്രായമായ മാതാപിതാക്കളുടെ അക്കൗണ്ടുകളിലേക്ക് ക്രെഡിറ്റ് ചെയ്യുന്നതിനുള്ള സാധ്യത സർക്കാർ പരിശോധിക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി തിങ്കളാഴ്ച നിർദ്ദേശിച്ചു. സർക്കാർ ജോലിക്കാരിൽ പല വ്യക്തികളും പ്രായമായ മാതാപിതാക്കളെ പരിപാലിക്കുന്നില്ലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് ഇത്തരമൊരു കാര്യം പരി​ഗണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അസമിൽ ഇത്തരമൊരു പദ്ധതി ഇതിനകം നടപ്പിലാക്കിയിട്ടുണ്ടെന്നും മറ്റ് സംസ്ഥാനങ്ങളിലെ സമാനമായ പദ്ധതികൾ പഠിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ അദ്ദേഹം ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു.

സ്ത്രീകൾ, കുട്ടികൾ, വികലാംഗർ, ട്രാൻസ്‌ജെൻഡറുകൾ, പ്രായമായവർ എന്നിവരുടെ ക്ഷേമം സംബന്ധിച്ച ഉന്നതതല അവലോകന യോഗത്തിലാണ് നിർദ്ദേശം വന്നത്. മന്ത്രിമാരായ ദനസാരി അനസൂയ, പൊന്നം പ്രഭാകർ, അദ്‌ലൂരി ലക്ഷ്മൺ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ട്രാഫിക് പൊലീസ്, ഗതാഗതം, എൻഡോവ്‌മെന്റ്‌സ്, മെഡിക്കൽ, ഹെൽത്ത് തുടങ്ങിയ വിവിധ വകുപ്പുകളിലും ഐടി, മറ്റ് കോർപ്പറേറ്റ് മേഖലകളിലും ട്രാൻസ്‌ജെൻഡർമാരെ ഉൾപ്പെടുത്തുന്നതിനുള്ള സാധ്യത തേടാനും രേവന്ത് റെഡ്ഡി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.

കുട്ടികൾ, സ്ത്രീകൾ, വികലാംഗർ, പ്രായമായവർ എന്നിവർക്കായുള്ള സമഗ്ര ക്ഷേമ നയങ്ങൾ രൂപീകരിക്കണമെന്നും അവ തെലങ്കാന റൈസിംഗ് - 2047 ദർശന രേഖയിൽ ഉൾപ്പെടുത്തണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വികലാംഗർക്കിടയിലെ വിവാഹ പ്രശ്നം പഠിക്കാനും വിവിധ സർക്കാർ പദ്ധതികൾ പ്രകാരം അവർക്ക് പ്രോത്സാഹനങ്ങളും ആനുകൂല്യങ്ങളും നിർദ്ദേശിക്കാനും അദ്ദേഹം ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. അടുത്ത മന്ത്രിസഭാ യോഗത്തിൽ ഒരു റിപ്പോർട്ട് സമർപ്പിക്കും.

സംസ്ഥാനത്തുടനീളമുള്ള അംഗൻവാടി കേന്ദ്രങ്ങളെ ദേശീയ മാതൃകകളാക്കി മാറ്റണമെന്ന് രേവന്ത് റെഡ്ഡി നിർദ്ദേശിച്ചു. അഞ്ച് വയസ്സ് വരെയുള്ള കുട്ടികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണവും പ്രീ-പ്രൈമറി വിദ്യാഭ്യാസവും കേന്ദ്രങ്ങൾ നൽകണമെന്നും അതിനുശേഷം കുട്ടികളെ നേരിട്ട് സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു. നഗരത്തിലെ ചേരികളിൽ താമസിക്കുന്ന കുട്ടികൾക്കും ഔട്ടർ റിംഗ് റോഡിലെ (ORR) കുടിയേറ്റ തൊഴിലാളികൾക്കും വേണ്ടി, മൊബൈൽ അംഗൻവാടി കേന്ദ്രങ്ങൾ സ്ഥാപിക്കാൻ അദ്ദേഹം നിർദ്ദേശിച്ചു.

PREV
Read more Articles on
click me!

Recommended Stories

എഐപിസി ചെയർമാൻ പ്രവീൺ ചക്രവർത്തി വിജയ്‌യുമായി കൂടിക്കാഴ്ച നടത്തി
ഒടുവിൽ മൗനം വെടിഞ്ഞ് ഇൻഡിഗോ സിഇഒ, 'ഇന്ന് 1000ത്തിലധികം സർവീസ് റദ്ദാക്കി, പരിഹാരം വൈകും, ഡിസംബർ 15 നുള്ളിൽ എല്ലാം ശരിയാകും'