
ഹൈദരാബാദ്: സുപ്രധാന പ്രഖ്യാപനവുമായി തെലങ്കാന മുഖ്യമന്ത്രി. നിയമസഭയിൽ 33% സംവരണം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിലുണ്ടാകുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. 153-ൽ 51 സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. 2029-ൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ പുതിയ സെൻസസ് കണക്കുകളുടെ അടിസ്ഥാനത്തിൽ കേന്ദ്ര സർക്കാർ വനിതാ സംവരണം കൊണ്ട് വരാൻ ആലോചിക്കുന്നുണ്ട്. 2028-ലാണ് തെലങ്കാനയിൽ ഇനി നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. സംസ്ഥാനം ഇക്കഴിഞ്ഞ ഡിസംബറിൽ ജാതി സർവേ പൂർത്തിയാക്കിയിരുന്നു.