
ദില്ലി: ജി ഏഴ് ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയെ ക്ഷണിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ജി ഏഴ് കൂട്ടായ്മ വികസിപ്പിക്കുമെന്ന് ട്രംപ് പറഞ്ഞു. ഇന്ത്യ-ചൈന തർക്കം സംബന്ധിച്ചും ഇരുനേതാക്കളും ചർച്ച ചെയ്തു. അമേരിക്കയിലെ ആഭ്യന്തര സംഘർഷത്തിൽ മോദി ആശങ്ക രേഖപ്പെടുത്തി. ടെലിഫോണിലൂടെയാണ് ഇരുവരും സംവദിച്ചത്.
ഉച്ചകോടിയുടെ വിജയത്തിനായി അമേരിക്കയ്ക്കും മറ്റ് രാജ്യങ്ങൾക്കുമൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷമുണ്ടെന്ന് മോദി പറഞ്ഞു. അമേരിക്കയിലെ നിലവിലെ സ്ഥിതിഗതികളിൽ ആശങ്ക പ്രകടിപ്പിച്ച മോദി കാര്യങ്ങൾ എത്രയും പെട്ടന്ന് സാധാരണഗതിയിലാകട്ടെ എന്നും ആശംസിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam