ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പിന്തുണ എൻഡിഎക്ക്,നിലപാട് വ്യക്തമാക്കി തെലുഗു സൂപ്പർ താരം ചിരഞ്ജീവി

Published : Apr 21, 2024, 06:46 PM ISTUpdated : Apr 21, 2024, 06:49 PM IST
ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പിന്തുണ എൻഡിഎക്ക്,നിലപാട് വ്യക്തമാക്കി തെലുഗു സൂപ്പർ താരം ചിരഞ്ജീവി

Synopsis

ആന്ധ്രയുടെ വികസനത്തിന് എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ആരാധകരോട് ചിരഞ്ജീവി

ഹൈദരാബാദ്: ആന്ധ്രാ പ്രദേശിൽ ബിജെപി-ടിഡിപി-ജനസേന സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് തെലുഗു സൂപ്പർ താരം ചിരഞ്ജീവി. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തന്‍റെ പിന്തുണ എൻഡിഎയ്ക്കായിരിക്കുമെന്നും ചിരഞ്ജീവി പുറത്തിറക്കിയ വീഡിയോ സന്ദേശത്തിൽ വ്യക്തമാക്കി. ആന്ധ്രയുടെ വികസനത്തിന് എൻഡിഎ സഖ്യത്തിന് വോട്ട് ചെയ്യണമെന്ന് ചിരഞ്ജീവി ആരാധകരോട് അഭ്യർത്ഥിച്ചു. ചിരഞ്ജീവിയുടെ ഇളയസഹോദരനാണ് ജനസേനയുടെ പ്രസിഡന്‍റും സൂപ്പർ താരവുമായ പവൻ കല്യാൺ. മുൻ കോൺഗ്രസ് എംപിയായിരുന്ന ചിരഞ്ജീവി, യുപിഎ സർക്കാരിൽ കേന്ദ്രമന്ത്രിയുമായിരുന്നു. 2014-ൽ ആന്ധ്ര വിഭജനത്തിന് ശേഷം രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു ചിരഞ്ജീവി

ലോക്സഭയില്‍ 400 സീറ്റ് തൊട്ട പാർട്ടി; അതും ഒരേയൊരു തവണ

വിശ്വംഭരയ്‍ക്കായി കാത്ത് ആരാധകര്‍, ചിരഞ്‍ജീവി ചിത്രത്തിന്റെ അപ്‍ഡേറ്റ് പുറത്ത്

PREV
Read more Articles on
click me!

Recommended Stories

മലയാളി യുവതിയുടെ പരാതിയിൽ ട്വിസ്റ്റ്, നാട്ടിൽ വന്നപ്പോൾ കഴുത്തിലെ മുറിപ്പാട് കണ്ട കാമുകനോട് പറഞ്ഞത് പച്ചക്കള്ളം; ബെംഗളൂരു ബലാത്സംഗ പരാതി വ്യാജം
'സ്ത്രീകള്‍ക്ക് ധനസഹായം, സൗജന്യ യാത്ര' എല്ലാം കൈക്കൂലി', സിദ്ധരാമയ്യയുടെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ്