Asianet News MalayalamAsianet News Malayalam

ലോക്സഭയില്‍ 400 സീറ്റ് തൊട്ട പാർട്ടി; അതും ഒരേയൊരു തവണ

ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയതിന്‍റെ റെക്കോർഡ് ഏത് തെരഞ്ഞെടുപ്പിലാണെന്നും ഏത് പാർട്ടിയുടെ പേരിലാണെന്നും നോക്കാം

Which party won most number of seats in single Lok Sabha election
Author
First Published Apr 2, 2024, 7:43 AM IST

ദില്ലി: 2019 ലോക്സഭ തെരഞ്ഞെടുപ്പില്‍ രണ്ടാംവട്ടവും നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ബിജെപി സർക്കാർ അധികാരത്തില്‍ വന്നത് 303 സീറ്റുകളുടെ മികച്ച ഭൂരിപക്ഷവുമായായിരുന്നു. ബിജെപി ഒറ്റയ്ക്ക് 303 സീറ്റുകള്‍ നേടിയപ്പോള്‍ എന്‍ഡിഎ മുന്നണിക്ക് 353 സീറ്റുകള്‍ കിട്ടി. 38 ശതമാനം വോട്ടാണ് ബിജെപി നേടിയത്. ഇത്തവണ ബിജെപി ഒറ്റയ്ക്ക് 370 ഉം, എന്‍ഡിഎ സഖ്യം 400 ഉം സീറ്റുകള്‍ ലക്ഷ്യമിടുന്നു. ഈ സാഹചര്യത്തില്‍ ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ സീറ്റ് നേടിയതിന്‍റെ റെക്കോർഡ് ഏത് തെരഞ്ഞെടുപ്പിലാണെന്നും ഏത് പാർട്ടിയുടെ പേരിലാണെന്നും നോക്കാം. 

1984ല്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കൊലപാതക ശേഷം നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 404 സീറ്റുകളില്‍ വിജയിച്ചതാണ് ഇതുവരെ ലോക്സഭയില്‍ ഒരു പാർട്ടിയുടെ ഏറ്റവും വലിയ വിജയം. സഹതാപ തരംഗം ആഞ്ഞടിച്ചപ്പോള്‍ 50 ശതമാനം വോട്ട് ഷെയർ അന്ന് കോണ്‍ഗ്രസിന് കിട്ടി. അതിന് മുമ്പോ ശേഷമോ ഇന്ത്യയില്‍ ഒരു പാർട്ടി പൊതു തെരഞ്ഞെടുപ്പില്‍ 400 സീറ്റുകള്‍ നേടിയിട്ടില്ല. 30 സീറ്റുകളുമായി പ്രാദേശിക കക്ഷിയായ തെലുങ്ക് ദേശം പാർട്ടിയാണ് 1984ല്‍ രണ്ടാമത്തെ ഉയർന്ന സീറ്റുകള്‍ സ്വന്തമാക്കിയത് എന്ന സവിശേഷതയുമുണ്ട്. 22 സീറ്റുകളുമായി സിപിഐഎം ആയിരുന്നു മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തത്. കോണ്‍ഗ്രസ് ചരിത്ര ഭൂരിപക്ഷം നേടിയതോടെ ഇന്ദിരാ ഗാന്ധിയുടെ മകന്‍ രാജീവ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 

Read more: പതിനേഴാം ലോക്സഭയില്‍ ഏറ്റവും കൂടുതല്‍ ചോദ്യം ചോദിച്ച 10 എംപിമാർ; കേരളത്തില്‍ നിന്ന് ആരുമില്ല

2024ല്‍ രാജ്യത്ത് ഏഴ് ഘട്ടമായാണ് ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുന്നത്. 2024 ഏപ്രില്‍ 19ന് ആരംഭിക്കുന്ന പൊതു തെരഞ്ഞെടുപ്പ് വോട്ടിംഗ് ജൂണ്‍ 1നാണ് അവസാനിക്കുക. ആദ്യ ഘട്ടം ഏപ്രിൽ 19നും രണ്ടാം ഘട്ടം ഏപ്രിൽ 26നും മൂന്നാം ഘട്ടം മെയ് ഏഴിനും നാലാം ഘട്ടം മെയ് 13നും അഞ്ചാം ഘട്ടം മെയ് 20നും ആറാം ഘട്ടം മെയ് 25നും ഏഴാം ഘട്ടം ജൂൺ ഒന്നിനും നടക്കും. ആദ്യ രണ്ട് ഘട്ടങ്ങളുടെ വിജ്ഞാപനം വന്നുകഴിഞ്ഞു. കേരളത്തിൽ രണ്ടാം ഘട്ടത്തിൽ ഏപ്രിൽ 26നാണ് വോട്ടിംഗ് നടക്കുക. ജൂൺ നാലിനാണ് രാജ്യമെമ്പാടും വോട്ടെണ്ണൽ.

Read more: ലോക്സഭ തെരഞ്ഞെടുപ്പ്: വോട്ട് ചെയ്തില്ലെങ്കില്‍ 350 രൂപ പിഴയോ? സത്യമറിയാം- Fact Check

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios