ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങി ക്ഷേത്രപൂജാരി; പിന്നാലെ സസ്പെൻഷൻ, സംഭവം തമിഴ്നാട്ടിൽ

Published : May 29, 2026, 01:32 PM IST
Thiruchendur Temple Priests Accept ₹4000 Bribe from hrce Minister Ramesh

Synopsis

ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു.

ചെന്നൈ: തമിഴ്നാട്ടിൽ ദേവസ്വം മന്ത്രിയോട് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്പെൻഷൻ. തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി കൈക്കൂലി ചോദിച്ചത്. അയ്യപ്പൻ അയ്യർ എന്നയാളാണ് കൈക്കൂലി ആവശ്യപ്പെട്ടത്. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല. മന്ത്രിയെ തിരിച്ചറിഞ്ഞതോടെ പുരോഹിതർ മാപ്പ് എഴുതി നൽകുകയായിരുന്നു. എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയരുകയും പിന്നാലെ പൂജാരിയെ സസ്പെൻഡ് ചെയ്യുകയുമായിരുന്നു.

തിരുച്ചെന്തൂർ മുരുഗൻ ക്ഷേത്രത്തിലെ ദർശനത്തിനാണ് പൂജാരി മന്ത്രിയോട് കൈക്കൂലി ചോദിച്ചത്. മന്ത്രി എസ് രമേശിൽ നിന്ന് പ്രത്യേകം ദർശനം ക്രമീകരിക്കുന്നതിനായി 4000 രൂപയാണ് വാങ്ങിയത്. പണം കൈയിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ ഗൂഗിൾ പേ ചെയ്യാൻ ആവശ്യപ്പെട്ടു. മന്ത്രി ആണെന്ന് പുരോഹിതർ അറിഞ്ഞിരുന്നില്ല. 31കാരനായ മന്ത്രി മാസ്ക് ധരിച്ചാണ് ക്ഷേത്രത്തിൽ കയറിയത്. അന്നദാനത്തിന് എത്തിയപ്പോൾ ആണ് മന്ത്രിയെ മറ്റുള്ളവർ തിരിച്ചറിഞ്ഞത്. ഇതോടെ പുരോഹിതർ മാപ്പ് എഴുതി നൽകി. കൈക്കൂലി വാങ്ങാൻ അനുവദിക്കില്ലെന്ന് മന്ത്രി താക്കീത് നൽകുകയും ചെയ്തു.

എന്നാൽ, മന്ത്രി മാപ്പ് നൽകിയെന്നതിന്റെ പേരിൽ വിവാദം ഉയർന്നു. പൂജാരിമാർ അഴിമതി ചെയ്താൽ ശിക്ഷ ഇല്ലെന്ന് ഡിഎംകെ ആരോപിച്ചു. പിന്നാലെ വിശദീകരണവുമായി മന്ത്രി രം​ഗത്തെത്തി. മാപ്പപേക്ഷ അല്ല വിശദീകരണം ആണ് എഴുതി വാങ്ങിയതെന്ന് രമേശ്‌ വ്യക്തമാക്കി. അച്ചടക്കനടപടിക്ക് ഉചിതമായ നടപടിക്രമം ഉണ്ടെന്നും അതനുസരിച്ചുള്ള നടപടികൾ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ബ്രാഹ്മണനെ ദേവസ്വം മന്ത്രി ആക്കിയത് നേരത്തെ തന്നെ ഡിഎംകെ വിമർശിച്ചിരുന്നു.

വിവാദത്തിന് പിന്നാലെയാണ് ക്ഷേത്ര പൂജാരിയെ സസ്പെൻഡ് ചെയ്തത്. പൂജാരി അയ്യപ്പൻ അയ്യറിനെ പൂജകളിൽ നിന്ന് മാറ്റിനിർത്താൻ ക്ഷേത്രം ജോയിന്റ് കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. കൈക്കൂലി വാങ്ങാൻ ഒത്താശ ചെയ്ത രണ്ട് സുരക്ഷാ ജീവനക്കാരെയും സസ്പെൻഡ് ചെയ്തു. തലമുണ്ഡനം ചെയ്യാൻ പണം വാങ്ങിയ രണ്ട് പേരുടെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഓട്ടോ ഡ്രൈവർമാരുടെ യൂണിഫോം ധരിച്ച് രാഹുൽ ഗാന്ധി, ഒപ്പം നിലത്തിരുന്ന് ഉച്ചഭക്ഷണവും; പ്രശ്നങ്ങൾ പാർലമെന്റിൽ ഉന്നയിക്കുമെന്ന് ഉറപ്പ്
വസ്തുതർക്കത്തിന് പിന്നാലെ കൊടും ക്രൂരത, 6 പേരെ വെടിവച്ച് കൊന്നു, കാരണം നിരാളെ കുടുംബം 25 ഏക്കർ ഭൂമി വാങ്ങിയതിലെ പക; നടുങ്ങി വിജയപുര