ജമ്മുകശ്‍മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു; അഞ്ച് ജവാന്മാർക്ക് പരിക്ക്

Published : Oct 05, 2020, 04:31 PM ISTUpdated : Oct 05, 2020, 04:32 PM IST
ജമ്മുകശ്‍മീരില്‍ ഭീകരാക്രമണത്തില്‍ രണ്ട് ജവാന്മാർക്ക് വീരമൃത്യു; അഞ്ച് ജവാന്മാർക്ക് പരിക്ക്

Synopsis

സിആർപിഎഫ് സംഘത്തിലെ ഡ്രൈവറായ കോൺസ്റ്റബിൾ ധീരേന്ദ്രർ ,കോൺസ്റ്റബിൾ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. 

ജമ്മു: ജമ്മു കശ്മീരിലെ പാംപോരയിൽ സുരക്ഷാസേനയ്ക്ക് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ രണ്ട് ജവാന്മാർക്ക് വീരമൃത്യു. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പാംപോരയിലെ ബൈപ്പാസിന് സമീപം സുരക്ഷാ ജോലിയിലായിരുന്ന സിആർപിഎഫ് സംഘത്തിന് നേരെയാണ് ഭീകരരർ വെടിവച്ചത്. ആക്രമണത്തിൽ അഞ്ച് ജവാന്മാർക്ക് പരിക്കേറ്റു. 

സിആർപിഎഫ് സംഘത്തിലെ ഡ്രൈവറായ കോൺസ്റ്റബിൾ ധീരേന്ദ്രർ ,കോൺസ്റ്റബിൾ ഷൈലേന്ദ്ര എന്നിവരാണ് വീരമൃത്യു വരിച്ചത്. പരിക്കേറ്റ മറ്റ് ജവാന്‍മാരുടെ നില ഗുരുതരമല്ലെന്ന് പൊലീസ് അറിയിച്ചു. മൂന്നു ഭീകരരാണ് ആക്രമണം നടത്തിയതെന്നും ഇവർക്കായി പ്രദേശത്ത് തെരച്ചിൽ തുടരുകയാണെന്നും സുരക്ഷാസേന അറിയിച്ചു
 

PREV
click me!

Recommended Stories

വിറപ്പിച്ച് ചെള്ളുപനി; മൂന്ന് പേർ കൂടി മരിച്ചതോടെ മരണസംഖ്യ എട്ടായി; പ്രതിരോധ മരുന്നുകൾ ശേഖരിച്ച് ആന്ധ്രപ്രദേശ് സർക്കാർ
കോൺഗ്രസ് വന്ദേമാതരത്തെ അപമാനിച്ചു ,വന്ദേമാതരത്തെ ഗാന്ധിജി ദേശീയ ഗീതമായി കണ്ടു,ലീഗിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നെഹ്റു അത് വെട്ടിമുറിച്ചുവെന്ന് മോദി