തീവ്രവാദികളെ പാകിസ്ഥാന്‍ കാണുന്നത് സ്വത്തായി; പാക് നീക്കം കരുതലോടെയാവും: മുന്‍ കരസേനാ ഉപമേധാവി

By Web TeamFirst Published Feb 26, 2019, 9:36 PM IST
Highlights

തീവ്രവാദികളെ രാജ്യത്തിന് ഭീഷണിയായല്ല പാകിസ്ഥാന്‍ വിലയിരുത്തുന്നത്. അവര്‍ തീവ്രവാദികളെ കാണുന്നത് രാജ്യത്തിന്റെ സ്വത്തായാണെന്ന് ലെഫ്. ജനറല്‍  ശരത് ചന്ദ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു

തിരുവനന്തപുരം: ബാലാകോട്ട്  വ്യോമാക്രമണത്തിന് ശക്തമായ രാഷ്ട്രീയ നേതൃത്വത്തിന്റെ പിന്തുണ അത്യാവശ്യമാണെന്ന് മുന്‍ കരസേനാ  ഉപമേധാവി ലെഫ്. ജനറല്‍  ശരത് ചന്ദ്. പാകിസ്ഥാന്‍ തീരെ പ്രതീക്ഷിക്കാത്ത രീതിയിലായിരുന്നു ഇന്ത്യയുടെ ആക്രമണം. ജമ്മു കശ്മീര്‍ അതിര്‍ത്തി സജീവമായ അതിര്‍ത്തിയാണ്. നുഴഞ്ഞുകയറ്റ ശ്രമം നിരന്തരം നടക്കുന്ന ഇടമാണ് ഇവിടമെന്നും ലെഫ്. ജനറല്‍  ശരത് ചന്ദ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. 

തീവ്രവാദികളെ രാജ്യത്തിന് ഭീഷണിയായല്ല പാകിസ്ഥാന്‍ വിലയിരുത്തുന്നത്. അവര്‍ തീവ്രവാദികളെ കാണുന്നത് രാജ്യത്തിന്റെ സ്വത്തായാണെന്ന് ലെഫ്. ജനറല്‍  ശരത് ചന്ദ് ന്യൂസ് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. സാധാരണ ഇത്തരം തീവ്രവാദ ക്യാംപുകള്‍ ജനവാസ മേഖലയില്‍ വയ്ക്കാനുള്ള സാധ്യതയില്ല. അതിനാല്‍ ഇന്നത്തെ ആക്രമണത്തില്‍ സാധാരണക്കാര്‍ക്ക് പരിക്കേല്‍ക്കാനുള്ള സാധ്യത കുറവാണെന്നും ലെഫ്. ജനറല്‍  ശരത് ചന്ദ്  വിലയിരുത്തുന്നു. 

ഇത്തരം ക്യാംപുകള്‍ക്ക്  പാകിസ്ഥാന്‍ തന്നെയാണ് ആയുധങ്ങള്‍ നല്‍കുന്നത്. ധനസഹായം നല്‍കുന്നതും പാകിസ്ഥാന്‍ തന്നെയാണെന്നും ലെഫ്. ജനറല്‍ ശരത് ചന്ദ് പറയുന്നു. 

click me!