കശ്മീര്‍ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ ചൈനീസ് ഗ്രനേഡുകള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

Published : Apr 18, 2019, 10:05 AM ISTUpdated : Apr 18, 2019, 10:07 AM IST
കശ്മീര്‍ തീവ്രവാദികള്‍ക്ക് പാക്കിസ്ഥാന്‍ ചൈനീസ് ഗ്രനേഡുകള്‍ വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്

Synopsis

കശ്മീരിലെ വിവിധ തീവ്രവാദ സംഘങ്ങളില്‍ നിന്നും തോക്കുകളും ഷെല്ലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെത്തിയത്.

ശ്രീനഗര്‍:  കശ്മീരിലെ ഭീകരവാദ സംഘങ്ങള്‍ക്ക് പാക്കിസ്ഥാന്‍ വന്‍ തോതില്‍ ചൈനീസ് നിര്‍മിത ഗ്രനേഡുകളും യുദ്ധോപകരണങ്ങളും വിതരണം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ജനുവരിയില്‍ 70 ചൈനീസ് ഗ്രനേഡുകള്‍ കശ്മീരില്‍ നിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തതായി ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

കശ്മീരിലെ വിവിധ തീവ്രവാദ സംഘങ്ങളില്‍ നിന്നും തോക്കുകളും ഷെല്ലുകളും ഉള്‍പ്പെടെയുള്ള മാരകായുധങ്ങളാണ് കണ്ടെത്തിയത്. ഇന്ത്യന്‍ സൈന്യം ഉപയോഗിക്കുന്ന ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകളെ പോലും തകര്‍ക്കാന്‍ ശേഷിയുള്ള എപിഐകളാണ് ഇവരുടെ പക്കല്‍ നിന്നും പിടിച്ചെടുത്തത്. ഇതില്‍ മാരക പ്രഹരശേഷിയുള്ള മൈല്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഹാര്‍ഡ് സ്റ്റീല്‍ കോര്‍ എപിഐയും ഉള്‍പ്പെടുന്നു. 

കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ പന്ത്രണ്ടിലേറെ തവണയാണ് വിവിധ തീവ്രവാദ സംഘങ്ങള്‍ കശ്മീരില്‍ സിആര്‍പിഎഫ് ക്യാമ്പുകള്‍ക്ക് നേരെ ഗ്രനേഡ് ആക്രമണം നടത്തിയത്. മാര്‍ച്ച് 7- ന് ജമ്മുവിലെ ബസ് സ്റ്റാന്‍ഡിലുണ്ടായ ഗ്രനേഡ് ആക്രമണത്തില്‍ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. 32 പേര്‍ക്ക് പരിക്കേറ്റിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഉന്നാവ് ബലാത്സംഗ കേസ്; സിബിഐ സമര്‍പ്പിച്ച അപ്പീൽ തിങ്കളാഴ്ച സുപ്രീം കോടതിയിൽ അടിയന്തര വാദം
'വസ്തുത അറിയാതെ സംസാരിക്കരുത്'; പിണറായി വിജയന് മറുപടി നൽകി ഡി.കെ. ശിവകുമാർ