'ഭയമാണ്, ​ഗുണ്ടകളുണ്ട്, ഇനി അവിടേക്കില്ല'; ആശുപത്രിയിൽ ശിവസേന നേതാവിന്റെ മ‍ർദനത്തിനിരയായ ഡോക്ടർ രാജിവെച്ചു, ന​ഗരംവിട്ടു

Published : Jul 09, 2026, 05:17 PM IST
ramesh mhatre shiv sena doctor attack

Synopsis

'ഏറെ ഭയമുള്ളതിനാലാണ് രാജിവെച്ചത്. ​ഗുണ്ടകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഇതിനോടകം ന​ഗരം വിട്ടു. അവർ ഏറെ അപകടകാരികളാണ്. മറ്റു ഡോക്ടർമാർ അവിടെ തുടർന്നേക്കാം. പക്ഷേ, എനിക്ക് കഴിയില്ല. ഞാൻ ഇനി അവിടേക്ക് തിരികെ പോകില്ല', ഡോക്ടർ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയിലെ താനെയിലെ ആശുപത്രിയിൽ ശിവസേന നേതാവിന്റെ മർദനത്തിനിരയായ ഡോക്ടർമാരിൽ ഒരാൾ രാജിവെച്ചു. ഭയംകാരണമാണ് രാജിവെച്ചതെന്നും താനെയിൽനിന്ന് മടങ്ങിയെന്നും ഇനി താനെയിലേക്ക് തിരികെപോകില്ലെന്നും ഡോക്ടർ മാധ്യമങ്ങളോ‍ട് പറഞ്ഞു.

'ഏറെ ഭയമുള്ളതിനാലാണ് രാജിവെച്ചത്. ​ഗുണ്ടകൾ ഞങ്ങളെ നിരീക്ഷിക്കുന്നുണ്ട്. ഞാൻ ഇതിനോടകം ന​ഗരം വിട്ടു. അവർ ഏറെ അപകടകാരികളാണ്. മറ്റു ഡോക്ടർമാർ അവിടെ തുടർന്നേക്കാം. പക്ഷേ, എനിക്ക് കഴിയില്ല. ഞാൻ ഇനി അവിടേക്ക് തിരികെ പോകില്ല', ഡോക്ടർ പറഞ്ഞു.

കഴിഞ്ഞദിവസമാണ് ഷിന്ദേ വിഭാ​ഗം ശിവസേന നേതാവും കോർപ്പറേഷൻ കൗൺസിലറുമായ രമേശ് മാഥ്രയും കൂട്ടാളികളും ആശുപത്രിയിൽ ജീവനക്കാരെ ആക്രമിച്ചത്. ഡോക്ടർമാരെയും നഴ്സിങ് ജീവനക്കാരെയും ഇവർ മർദിക്കുന്നതിൻ്റെ ​ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ജൂലായ് ആറിനാണ് താനെയിലെ കല്യാൺ-ഡോംബിവിലി മുനിസിപ്പൽ കോർപ്പറേഷന് കീഴിലുള്ള ശാസ്ത്രി ന​ഗർ ആശുപത്രിയിൽ ജീവനക്കാർക്ക് നേരേ ആക്രമണമുണ്ടായത്. ആശുപത്രിയിലെ എൻഐസിയുവിൽ ഒഴിവില്ലാത്തതിനാൽ ഒരുയുവതിയുടെ നവജാതശിശുവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർ ബന്ധുക്കളോട് പറഞ്ഞിരുന്നു. ഇതോടെ യുവതിയുടെയും കുഞ്ഞിന്റെയും ബന്ധുക്കൾ കൗൺസിലറായ രമേശിനെ വിവരമറിയിച്ചു. തുടർന്ന് കൗൺസിലറും കൂട്ടാളികളും ആശുപത്രിയിലെത്തി ബഹളംവെയ്ക്കുകയും ജീവനക്കാരെ മർദിക്കുകയുമായിരുന്നു. സംഭവത്തിൽ രമേശ് മാഥ്ര അടക്കമുള്ള പ്രതികളെ പൊലീസ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

സ്റ്റാലിൻ്റെ പദ്ധതിക്ക് വിജയ്‍യുടെ റെഡ് സി​ഗ്നൽ; പരന്തൂറിൽ വിമാനത്താവളം വരില്ല; ചെന്നൈയിലെ രണ്ടാമത്തെ വിമാനത്താവളം ഇനി എവിടെ?
കത്തിക്കരിഞ്ഞ അജ്ഞാത മൃതദേഹം, ഇരയെയും പ്രതിയെയും കുറിച്ച് ഒരു സൂചനയുമില്ല; തുമ്പ് കിട്ടിയത് ഒരു പപ്പട പായ്ക്കറ്റിൽ നിന്ന്