
ദില്ലി: ഇന്ത്യയെ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത്ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. വിഭജനത്തിന് കാരണം കോൺഗ്രസാണെന്ന അമിത്ഷായുടെ പ്രതികരണം ചരിത്രം പഠിക്കാത്തതിനാലാണ്. ചരിത്ര ക്ലാസുകളില്‍ കിടന്നുറങ്ങിയാല്‍ ഇങ്ങനെ സംഭവിക്കും. ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവര്‍ പ്രധാനകക്ഷിയെന്നും ശശി തരൂര്‍ പറഞ്ഞു.
അതിനിടെ പൗരത്വ ബില്ലിനെതിരെ സുപ്രീം കോടതിയെ നിയമപോരാട്ടത്തിനും വഴിയൊരുങ്ങുകയാണ്. കോടതിയെ സമീപിക്കുന്നതിന്റെ ഭാഗമായി സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബലും ആയി മുസ്ലിം ലീഗ് എംപിമാർ ഇന്ന് ചർച്ച നടത്തി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam