കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Published : Jun 03, 2024, 09:46 PM ISTUpdated : Jun 03, 2024, 09:49 PM IST
കാർ നിയന്ത്രണം വിട്ട് വാഹനങ്ങളിലേക്ക് ഇടിച്ചു കയറി; ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം

Synopsis

മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്. 

മുംബൈ: മഹാരാഷ്ട്രയിലെ കോലാപുരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് ദാരുണാന്ത്യം. വാഹനം ഓടിച്ചിരുന്ന 72 വയസുള്ള വസന്ത് ചവാനും പ്രായപൂർത്തിയാകാത്ത ഒരാളും ഉൾപ്പെടെ മൂന്ന് പേരാണ് മരിച്ചത്. മൂന്ന് ബൈക്കുകളിലേക്കും ഒരു കാറിലേക്കും കാർ ഇടിച്ചുകയറുകയായിരുന്നു. ഇന്ന് വൈകുന്നേരമാണ് നഗരത്തിലെ സൈബർ ചൗക്കിൽ അപകടം ഉണ്ടായത്. വസന്ത് ചവാൻ ശിവാജി സർവകലാശാലയിലെ മുൻ ആക്ടിങ് വൈസ് ചാൻസലറാണ്.

അതേസമയം, അപകടത്തിന്റെ ഞെട്ടിപ്പിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ വ്യാപകമായി സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും. 

കെഎൽ 55 ഡി 4455, കെഎൽ 46 ടി 3622; തൃശൂരിൽ വെല്ലുവിളിക്കൊടുവിൽ ലക്ഷങ്ങളുടെ കാർ ബെറ്റ് വച്ച് പ്രവർത്തകർ

https://www.youtube.com/watch?v=Ko18SgceYX8

PREV
Read more Articles on
click me!

Recommended Stories

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ, നിരവധി വിമാനങ്ങൾ റദ്ദാക്കുകയും വൈകുകയും ചെയ്യുന്നു
കോടതി കൂടെ നിന്നു, ഒമ്പത് മാസം ഗർഭിണിയായ സുനാലി ഖാത്തൂനും മകനും തിരിച്ച് ഇന്ത്യയിലെത്തി, നാട് കടത്തിയിട്ട് 6 മാസം